അനുഭവിച്ചതിൽ വച്ച് ഏറ്റവും വികാരനിർഭരമായ ഡിസംബർ ;നിങ്ങൾക്ക് അഭിമാനമാകും വിധമായിരിക്കും അടുത്ത വർഷത്തെ ഒരോ ചുവടുവെയ്പ്പും ; ആരാധകർക്ക് പുതുവർഷ ആശംസകളുമായി നടി കല്യാണി പ്രിയദർശൻ

Spread the love

സ്വന്തം ലേഖകൻ

മലയാള സിനിമ ലോകത്ത് പ്രതിഭ തെളിയിച്ചു കഴിഞ്ഞ യുവനായികയാണ് കല്യാണി പ്രിയദർശൻ. ആന്റണി, ശേഷം മൈക്കിൽ ഫാത്തിമ തുടങ്ങിയവയാണ് കല്യാണിയുടേതായി പുറത്തുവന്ന ചിത്രങ്ങൾ. തന്റെ ആരാധകർക്ക് പുതുവർഷ ആശംസകളുമായി എത്തിയിരിക്കുകയാണ് കല്യാണി. ഇൻസ്റ്റഗ്രാമിലൂടെയാണ് നടി ആശംസകൾ നേർന്നത്.

ഒപ്പം കുറച്ച് ഓർമ്മ ചിത്രങ്ങളും വീഡിയോകളും താരം പങ്കുവച്ചിട്ടുണ്ട്. അനുഭവിച്ചതിൽ വച്ച് ഏറ്റവും വികാരനിർഭരമായ ഡിസംബറാണ് കടന്നുപോയതെന്നാണ് കല്യണി കുറിച്ചത്. എന്റെ ഏറ്റവും പുതിയ ചിത്രമായ ആന്റണി കാണുകയും എന്നോട് സ്‌നേഹം പങ്കുവയ്‌ക്കുകയും ചെയ്ത എല്ലാവർക്കും നന്ദി പറയുന്നു. സന്ദേശങ്ങൾ അയക്കുകയും എന്റെ സന്തോഷത്തിലും സങ്കടത്തിലും കൂടെ നിന്ന ആരാധകർക്കും നന്ദി. നിങ്ങൾ ഓരോരുത്തരും തന്ന കരുതൽ ഒരുപാട് വലുതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വരാൻ പോകുന്ന വർഷത്തെ ജീവിതത്തിന്റെ പുതിയൊരു അധ്യായമായാണ് കാണുന്നതെന്നും കല്യാണി പറഞ്ഞു. വളരെ ആവേശത്തിലുമാണ്. നിങ്ങൾക്ക് അഭിമാനമാകും വിധമായിരിക്കും അടുത്ത വർഷത്തെ എന്റെ ഒരോ ചുവടുവെയ്പ്പും. 2024 എല്ലാവർക്കും വളരെ മനോഹരമായ വർഷമായി മാറുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാവർക്കും എന്റെ പുതുവത്സരാശംസകൾ. എന്നായിരുന്നു കല്യാണിയുടെ കുറിപ്പ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിലാണ് കല്യാണി അവസാനമായി അഭിനയിച്ചത്. പ്രണവും കല്യാണിയും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.