
പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു ; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കല്പറ്റ : പിണങ്ങോട് പൊഴുതന കൈപെട്ടി കടവിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. മുള്ളൻ കൊല്ലി പരുത്തി പാറയിൽ സിബി -ജിഷ ദമ്പതികളുടെ മകൻ ഇവാൻ(14)ആണ് മരിച്ചത്.
ഓണം അവധിക്ക് അമ്മയുടെ വീടായ കാവും മന്നത്ത് വിരുന്നു വന്നതായിരുന്നു കുട്ടി. അമ്മാവനോടും മറ്റു ബന്ധുക്കളായ കുട്ടികളോടുമൊപ്പം പുഴയിൽ വെള്ളം കുറഞ്ഞ ഭാഗത്ത് നീന്തുന്നതിനിടെ ഒഴുക്കിൽ പെടുകയായിരുന്നു.
ഫയർ ഫോഴ്സും കല്പറ്റ ജീവൻ രക്ഷാ സമിതി പ്രവർത്തകരും ചേർന്ന് നടത്തിയ തിരച്ചിലിൽ കുട്ടിയെ കണ്ടെത്തി. മൃതദേഹം കല്പറ്റ ഗവണ്മെന്റ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0