play-sharp-fill
ഹോട്ടലിൽ വിളമ്പിയ ചിക്കൻ കറിയിൽ ജീവനുള്ള പുഴുക്കൾ: 3 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഹോട്ടൽ അടപ്പിച്ച് നഗരസഭ

ഹോട്ടലിൽ വിളമ്പിയ ചിക്കൻ കറിയിൽ ജീവനുള്ള പുഴുക്കൾ: 3 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഹോട്ടൽ അടപ്പിച്ച് നഗരസഭ

 

ഇടുക്കി: ഹോട്ടൽ ഭക്ഷണത്തിൽ ജീവനുള്ള പുഴുക്കളെ കണ്ടെത്തി. ഹോട്ടലിൽ വിളമ്പിയ ചിക്കൻ കറിയിലാണ് ജീവനുള്ള പുഴുക്കളെ കണ്ടത്. ശാരീരികാസത്യം പ്രകടിപ്പിച്ച മൂന്ന് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

ഇടുക്കി കട്ടപ്പനയിലാണ് സംഭവം. കട്ടപ്പന ഓസ്സാനം സ്വിമ്മിം​ഗ് അക്കാദമിയിൽ നീന്തൽ പരിശീലനത്തിന് പോയി വരും വഴിയാണ് കുട്ടികൾ പുളിക്കവലയിലെ ഹോട്ടലിൽ നിന്ന് പൊറോട്ടയും ചിക്കൻ കറിയും കഴിച്ചത്. കഴിക്കുന്നതിനിടയിൽ പുഴുക്കൾ നുരയുന്നത് ശ്രദ്ധയിൽപ്പെട്ടു. കയ്യിൽ ഉൾപ്പടെ ഇവ നുരഞ്ഞ് എത്തി.

 

പിന്നാലെ കുട്ടികൾക്ക് ചർദ്ദി, വയറുവേദന തളർച്ച മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടതോടെ മൂവരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോട്ടൽ പ്രവർ‌ത്തിച്ചിരുന്നതെന്ന് ന​ഗരസഭ ആരോ​ഗ്യവിഭാ​ഗം കണ്ടെത്തി  തുടർന്ന് ഹോട്ടൽ പൂട്ടിച്ചു. സംഭവത്തിന് പിന്നാലെ സമീപത്തെ ഹോട്ടലുകളിലേക്കും പരിശോധന കർശനമാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.