Spread the love

സ്വന്തം ലേഖകൻ
കോഴിക്കോട് :അടുത്ത വർഷം മുതൽ കലോത്സവത്തിന് മാംസാഹാരം നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി. ഇറച്ചിയും മീനും വിളമ്പണ്ടാ എന്ന നിർബന്ധം സർക്കാരിനില്ല.

video
play-sharp-fill

കോഴിക്കോട് എത്തിയ കുട്ടികൾക്ക് ബിരിയാണി കൊടുക്കണം എന്നായിരുന്നു ആഗ്രഹം. കുട്ടികൾ നോൺ വെജ് കഴിച്ചാൽ ശാരീക പ്രശ്‌നങ്ങൾ ഉണ്ടായാലോ എന്നൊരു ആശങ്ക ഉണ്ടായിരുന്നു.

എന്നാൽ അടുത്ത വർഷം എന്തായാലും നോൺ വെജ് ഉണ്ടാകുമെന്നും മന്ത്രി ഉറപ്പിച്ച് പറഞ്ഞു. 60 വർഷം ഇല്ലാത്ത ബ്രാഹ്മണ മേധാവിത്വം ഇപ്പൊ ആണോ കാണുന്നതെന്നും പഴയിടം വിവാദത്തോട് പ്രതികരിച്ച് മന്ത്രി ചോദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു വിവാദവും ഇല്ലാത്തപ്പൊ എന്തെങ്കിലും ഉണ്ടാക്കാൻ ചിലർ ശ്രമിക്കുകയാണ്. പറയുന്നതെല്ലാം ശുദ്ധ അബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു