play-sharp-fill
കലോത്സവത്തിന് മാത്രമല്ല കായികമേളയ്‌ക്കും ശാസ്‌ത്രമേളയ്‌ക്കൊന്നും ഇനി ഇല്ല…..! നോണ്‍ വെജിനോട് എതിര്‍പ്പില്ല,  ഭക്ഷണത്തില്‍ വര്‍ഗീയത കലര്‍ത്തുന്നതിനോടാണ് വിയോജിപ്പ്;  ഞങ്ങളെ തകര്‍ക്കാന്‍ വലിയൊരു ലോബി പ്രവര്‍ത്തിക്കുന്നുണ്ട്;  പ്രതികരണവുമായി യദു പഴയിടം

സ്വന്തം ലേഖിക

തിരുവനന്തപുരം: നോണ്‍ വെജിനോട് എതിര്‍പ്പില്ലെന്നും, ജാതിയും മതവും പറഞ്ഞ് ഭക്ഷണത്തില്‍ വര്‍ഗീയത കലര്‍ത്തുന്നതിനോടാണ് വിയോജിപ്പെന്നും പഴയിടം മോഹനന്‍ നമ്പൂതിരിയുടെ മകന്‍ യദു പഴയിടം വ്യക്തമാക്കി.

ഇനി വരുന്ന കായികമേളയ്‌ക്കും ശാസ്‌ത്രമേളയ്‌ക്കും പാചക ദൗത്യം ഏറ്റെടുക്കില്ലെന്നും യദു പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷന്റെ ദേശീയ സമ്മേളന നഗരിയായ തിരുവനന്തപുരം ടാഗോര്‍ തീയേറ്ററിന്റെ കലവറയില്‍ നോണ്‍ വെജ് വിഭവങ്ങള്‍ ഒരുക്കുന്ന തിരക്കിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഇനിയൊരു പുനരാലോചനയുടെ ആവശ്യമില്ല. ഞങ്ങളെ തകര്‍ക്കാന്‍ വലിയൊരു ലോബി പ്രവര്‍ത്തിക്കുകയാണ്. അവരാണ് ഈ വിവാദങ്ങള്‍ക്ക് പിന്നില്‍. മറ്റിടങ്ങളില്‍ നോണ്‍ വെജ് ഇനിയും വിളമ്ബുമെന്നും’ യദു പഴയിടം പറഞ്ഞു.

എം.ബി.എ ബിരുദധാരിയായ യദു പഠനത്തിന് ശേഷം അച്ഛനൊപ്പം എല്ലാ കലോത്സവത്തിനും ഉണ്ടാകാറുണ്ട്. ഇത്തവണ ജനാധിപത്യ മഹിള അസോസിയേഷന്റെ സമ്മേളനം നടക്കുന്നതിനാല്‍ തിരുവനന്തപുരത്തേയ്‌ക്ക് വന്നതാണ്.