play-sharp-fill
കല്ലട ഗ്രൂപ്പിന്റെ ബസ് അപകടത്തിപ്പെട്ടു: പെരിന്തൽമണ്ണ സ്വദേശിയായ യുവതി മരിച്ചു; 20 യാത്രക്കാർക്ക് പരിക്കേറ്റു ;മൂന്നു പേരുടെ നില ഗുരുതരം ; വേഗത കുറക്കാൻ ആവശ്യപ്പെട്ടിട്ടും ഡ്രൈവർ ചെവിക്കൊണ്ടില്ലെന്ന് ആരോപണം

കല്ലട ഗ്രൂപ്പിന്റെ ബസ് അപകടത്തിപ്പെട്ടു: പെരിന്തൽമണ്ണ സ്വദേശിയായ യുവതി മരിച്ചു; 20 യാത്രക്കാർക്ക് പരിക്കേറ്റു ;മൂന്നു പേരുടെ നില ഗുരുതരം ; വേഗത കുറക്കാൻ ആവശ്യപ്പെട്ടിട്ടും ഡ്രൈവർ ചെവിക്കൊണ്ടില്ലെന്ന് ആരോപണം

 

മൈസൂരു: കല്ലട ഗ്രൂപ്പിന്റെ ബസ് അപകടത്തിപ്പെട്ടു. പെരിന്തൽമണ്ണ സ്വദേശിയ്ക്ക് ദാരുണാന്ത്യം . 20 യാത്രക്കാർക്ക് പരിക്കേറ്റു: മൂന്നു പേരുടെ നില ഗുരുതരം.അവിനാശി അപകടത്തിന്റെ നടുക്കം വിട്ടുമാറുന്നതിനു മുമ്പ് വീണ്ടും ബസ് അപകടം.

 

 

ബംഗളൂരുവിൽ നിന്ന് പെരിന്തൽമണ്ണയിലേക്ക് വരികയായിരുന്ന കല്ലട ഗ്രൂപ്പിന്റെ ബസാണ് മൈസൂരു ഹുൻസൂരിൽവെച്ച് പുലർച്ചെ നാലിന് അപകടത്തിൽ പെട്ടത്. പെരിന്തൽമണ്ണ സ്വദേശി ഷെറിൻ (20) ആണ് മരിച്ചത്. 20 യാത്രക്കാർക്ക് പരിക്കേറ്റതിൽ മൂന്നു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.


 

 

ബസ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് മറിയുകയായിരുന്നു. കൈകൾക്കും കാലിനും ഗുരുതരമായി പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മരിച്ച ഷെറിന്റെ മൃതദേഹം മൈസൂർ ഗവ. ആശുപത്രിയിലേക്ക് മാറ്റി. വാഹനം പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്ത് എത്തിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

അമിതവേഗതയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. യാത്രക്കാർ വേഗത കുറയ്ക്കാൻ ഇടക്കിടെ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ അനുസരിക്കാൻ തയ്യാറായില്ലെന്നാണ് യാത്രക്കാരിൽ ചിലർ ആരോപിക്കുന്നു.