നിർമാണ കമ്പനി ഹോട്ടൽ വാടക നല്കിയില്ല; നടൻ കാളിദാസനടക്കമുള്ളവരെ മൂന്നാറിലെ ഹോട്ടലിൽ തടഞ്ഞുവച്ചു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഇടുക്കി: സിനിമാ നിര്‍മ്മാണകമ്പനി ബില്‍ തുക നല്‍കാത്തതിനെ തുടര്‍ന്ന് സിനിമാ താരം കാളിദാസ് ജയറാം അടക്കമുള്ളവരെ മൂന്നാറിലെ ഹോട്ടലില്‍ തടഞ്ഞു വച്ചു. മൂന്നാറില്‍ തമിഴ് വെബ്‌സീരീസിന്റെ ഷൂട്ടിങ്ങിനെത്തിയതായിരുന്നു സംഘം.

ഒരു ലക്ഷം രൂപയിലധികം മുറി വാടകയും റസ്റ്ററന്റ് ബില്ലും നല്‍കാത്തതിനെ തുടര്‍ന്നാണ് താരങ്ങള്‍ അടക്കമുള്ളവരെ തടഞ്ഞു വെച്ചത്. സിനിമ പ്രവര്‍ത്തകരും ഹോട്ടല്‍ ജീവനക്കാരും തമ്മില്‍ വാക്കുതര്‍ക്കത്തിലേക്ക് നീണ്ടതോടെ പൊലീസ് സ്ഥലത്തെത്തി. പൊലീസ് നടത്തിയ ചര്‍ച്ചക്കൊടുവില്‍ നിര്‍മ്മാണ കമ്ബനി പണം അടച്ചതോടെയാണ് പ്രശ്നം പരിഹരിച്ചത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group