video
play-sharp-fill

കളത്തിപ്പടിയിൽ സ്വകാര്യ ബസ് ബൈക്കിൽ ഇടിച്ച് രണ്ടു യുവാക്കൾക്ക് പരിക്ക്: അപകടം അശ്രദ്ധമായി ഓടിച്ച ബസിടിച്ച്; ബസ് പൊലീസ് കസ്റ്റഡിയിൽ എടുത്തു

കളത്തിപ്പടിയിൽ സ്വകാര്യ ബസ് ബൈക്കിൽ ഇടിച്ച് രണ്ടു യുവാക്കൾക്ക് പരിക്ക്: അപകടം അശ്രദ്ധമായി ഓടിച്ച ബസിടിച്ച്; ബസ് പൊലീസ് കസ്റ്റഡിയിൽ എടുത്തു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കെ.കെ റോഡിൽ കളത്തിപ്പടി ഗിരിദീപം സ്‌കൂളിനു സമീപത്തെ വളവിൽ സ്വകാര്യ ബസ് ബൈക്കിൽ ഇടിച്ച് രണ്ടു യുവാക്കൾക്ക് സാരമായി പരിക്കേറ്റു. കളത്തിപ്പടി ഗിരീദീപം സ്‌കൂളിന്റെ കോളേജിൽ പരീക്ഷ എഴുതാൻ എത്തിയ വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. അപകടത്തിൽ സാരമായി പരിക്കേറ്റ രണ്ടു വിദ്യാർത്ഥികളെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാണക്കാരി സ്വദേശിയായ സ്റ്റീഫൻ (18), മറിയപ്പള്ളി സ്വദേശി റൂബൻ (18) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബുധനാഴ്ച രാവിലെ ഒൻപതരയോടെ കളത്തിപ്പടിയിലായിരുന്നു അപകടം. കോട്ടയത്തു നിന്നും പള്ളിക്കത്തോട് ഭാഗത്തേയ്ക്കു പോകുകയായിരുന്ന ലക്ഷ്മി ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ലക്ഷ്മി ബസ്, നിരതെറ്റിച്ച് കയറിയെത്തി എതിർദിശയിൽ നിന്നും വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയെ തുടർന്ന് റോഡിൽ തെറിച്ചു വീണ ബൈക്ക് യാത്രക്കാരായ യുവാക്കളെ നാട്ടുകാരും, പൊലീസും ചേർന്നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.

ഇരുവരും അപകട നില തരണം ചെയ്തിട്ടുണ്ട്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇരുവരും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്.