video
play-sharp-fill

കക്കുകളി നാടകം: കോട്ടയം അതിരൂപതാ വൈദികസമിതി അപലപിച്ചു

കക്കുകളി നാടകം: കോട്ടയം അതിരൂപതാ വൈദികസമിതി അപലപിച്ചു

Spread the love

സ്വന്തം ലേഖിക

കോട്ടയം: കക്കുകളിയെന്ന നാടകത്തിലൂടെ ക്രൈസ്തവ വിരുദ്ധതയേയും പ്രത്യേകിച്ച്‌ നിസ്വാര്‍ഥസേവനം ചെയ്യുന്ന സമര്‍പ്പിത സിസ്റ്റേഴ്സിനെ ആസൂത്രിതമായി അവഹേളിക്കാന്‍ നടത്തുന്ന ശ്രമങ്ങളേയും കോട്ടയം അതിരൂപതാ വൈദികസമിതി അപലപിച്ചു.

കോട്ടയം ആര്‍ച്ച്‌ ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്രൈസ്തവ സമൂഹത്തോട് തുടര്‍ച്ചയായി നടക്കുന്ന ആസൂത്രിത ക്രൈസ്തവവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഉത്ക്കണ്ഠ രേഖപ്പെടുത്തി.

ക്രൈസ്തവസമൂഹം പൊതുസമൂഹത്തിനു നല്‍കിയിട്ടുള്ള സേവനങ്ങള്‍ക്കും സംഭാവനകള്‍ക്കും ചരിത്രം സാക്ഷിയാണ്.

ക്രൈസ്തവ വിശ്വാസത്തെയും സന്യാസ സമൂഹങ്ങളെയും പ്രത്യേകിച്ചു കന്യാസ്ത്രീകളെയും അപകീര്‍ത്തിപ്പെടുത്തുന്നതും അവഹേളിക്കുന്നതും പൊതുസമൂഹത്തില്‍ ഇകഴ്ത്തിക്കാണിക്കുന്നതുമായ നാടകത്തിന് അവതരണ അനുമതി നല്‍കരുതെന്നും വൈദികസമിതി ആവശ്യപ്പെട്ടു.