പാലാ :കടനാട് പഞ്ചായത്തിലെ തുമ്പിമലയില്‍ പുലിയിറങ്ങി. ഇതേ തുടർന്ന് ഇന്ന് വനം വകുപ്പ് പരിശോധന നടത്താൻ തീരുമാനിച്ചിരിക്കുകയാണ്.
ഇന്നലെ വൈകുന്നേരം പുലിയെ കണ്ട വിവരം പരിസരവാസിയാണ് പുറത്തറിയിച്ചത്. ഇന്നലെ വൈകിട്ട് നാലുമണിയോടെയായിരുന്നു പുലിയെ കണ്ടത്.. അടുത്തിടെ പുലിയെ കണ്ട കരിങ്കുന്നത്തുനിന്നും ഏറെ ദൂരെയല്ല ഇവിടം.
പുലിയെ കണ്ടതായി പഞ്ചായത്ത് അധികാരികളെ അറിയിച്ചത് തടത്തില്‍ രവി .എന്നയാളാണ്. ഇയാളുടെ താമസ സ്ഥലത്തു നിന്ന് അൽപം മാറി 40 ഏക്കറോളം സ്ഥലം കാടുപിടിച്ചു കിടക്കുകയാണ്. ഇതിനടുത്തുള്ള മൊബൈൽ ടവറിന് സമീപമാണ് പുലിയെ കണ്ടതായി പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചൂടുകാരണം പുറത്തിറങ്ങി നടക്കുന്ന സമയത്താണ് പുലിയെ കണ്ടതെന്ന് രവി പറയുന്നു. രണ്ടടിയോളം ഉയരമുണ്ട് പുലിക്ക്. പുലിയാണന്ന് തിരിച്ചറിഞ്ഞപ്പോൾ പേടിച്ച് രക്ഷപ്പെടുകയായിരുന്നു.