play-sharp-fill
കച്ചവടം ചെയ്യാൻ എത്തിയ 46 വ്യാപാരികള്‍ക്കും ഒരേ ജനനത്തീയതിയിലുള്ള ആധാര്‍കാര്‍ഡ് : കച്ചവടക്കാർ സംശയ നിഴലിൽ:അന്വേഷണം ആരംഭിച്ച്‌ പോലീസ്

കച്ചവടം ചെയ്യാൻ എത്തിയ 46 വ്യാപാരികള്‍ക്കും ഒരേ ജനനത്തീയതിയിലുള്ള ആധാര്‍കാര്‍ഡ് : കച്ചവടക്കാർ സംശയ നിഴലിൽ:അന്വേഷണം ആരംഭിച്ച്‌ പോലീസ്

ഷിംല ; അനധികൃത മസ്ജിദ് നിർമ്മാണത്തിന് പിന്നാലെ ഹിമാചലിലെ ചില കച്ചവടക്കാരും സംശയത്തിന്റെ നിഴലില്‍ . ഷിംലയിലെ തിരക്കേറിയ മാർക്കറ്റില്‍ വ്യാപാരം നടത്തുന്ന 46

പുറത്തുനിന്നുള്ള വ്യാപാരികളില്‍ നിന്നാണ് ഒരേ ജനനത്തീയതിയുള്ള ആധാർ കാർഡുകള്‍ കണ്ടെത്തിയത്. ഇത് സംബന്ധിച്ച്‌ പ്രദേശത്തെ വ്യാപാരികള്‍ പരാതി നല്‍കിയിട്ടുണ്ട്.

ഷിംലയിലെ ഗുമ്മാ ബസാർ മേഖലയിലാണ് ഇത്തരം വ്യാപാരികള്‍ ഉള്ളത് . പുറത്തുനിന്ന് വരുന്ന 86 പേർ തങ്ങളുടെ മാർക്കറ്റിനുള്ളില്‍ കച്ചവടം നടത്തുന്നുണ്ടെന്ന് ട്രേഡ് ബോർഡ് പോലീസില്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നല്‍കിയ പരാതിയില്‍ പറയുന്നു . ഇതില്‍ 46 പേരുടെ ആധാർ കാർഡില്‍ ജനുവരി 1 ആണ് ജനനത്തീയതി രേഖപ്പെടുത്തിയിരിക്കുന്നത്.വർഷങ്ങള്‍ മാത്രം വ്യത്യാസപ്പെട്ടിരിക്കുന്നു. . രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഹിമാചലില്‍ ബിസിനസ്സ് ചെയ്യാൻ എത്തിയവരാണിവർ.

15 മുതല്‍ 23 വയസു വരെയുള്ള യുവാക്കളുടെ ആധാർ കാർഡിലും ഇതേ
പ്രശ്നം കണ്ടെത്തിയിട്ടുണ്ട്.പ്രായമായ ആളുകള്‍ക്ക് അവരുടെ ജനനത്തീയതി കൃത്യമായി

ഓർമ്മയുണ്ടാകില്ലെന്നും എന്നാല്‍ യുവാക്കള്‍ക്കും കൗമാരക്കാർക്കും ഇടയില്‍ പോലും ഈ തീയതി കാണുന്നത് പ്രശ്‌നമാണെന്നും ഷിംല ട്രേഡ് ബോർഡ് പറഞ്ഞു.നിലവില്‍ ഈ ആധാർ കാർഡുകള്‍ പരിശോധിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.