Spread the love

പയ്യന്നൂർ : ബോംബ് സ്ഫോടനം നടന്ന പയ്യന്നൂരിലെ ആർഎസ്എസ് ഓഫീസ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ സന്ദർശിച്ചു. ബോംബാക്രമണം നടന്ന പയ്യന്നൂരിലെ ആർഎസ്എസ് ജില്ലാ ഓഫീസ് സന്ദർശിച്ച ശേഷം കലാപം സൃഷ്ടിക്കാനുള്ള ബോധപൂർവമായ ശ്രമമാണിതെന്ന് അദ്ദേഹം പറഞ്ഞു.

video
play-sharp-fill

വളരെ ആസൂത്രിതവും നിന്ദ്യവുമായ ഒരു പ്രവൃത്തിയാണ് ഇവിടെ നടന്നത്. പ്രതികളെക്കുറിച്ച് എല്ലാ വിവരങ്ങളും ലഭിച്ചിട്ടും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ പൊലീസിന് കഴിയുന്നില്ല. രാഷ്ട്രീയ ഇടപെടലാണ് ഇതിന് പിന്നിലെന്ന് എല്ലാവർക്കുമറിയാം. സിപിഐഎമ്മിന്റെ താൽപര്യപ്രകാരമാണ് പൊലീസ് കേസ് അന്വേഷിക്കുന്നത്.

ആർഎസ്എസ് ഓഫീസിന് നേരെ ഹീനമായ ആക്രമണം നടന്നിട്ടും നിയമസഭയിൽ മുഖ്യന്ത്രി മറ്റു പരാമർശമാണ് നടത്തിയിരിക്കുന്നത്. എസ്ഡിപിഐ – ആർഎസ്എസ് ബോംബുകളെപ്പറ്റി സംസാരിക്കുന്നു. എന്നാൽ സ്വന്തം പാർട്ടിക്കാർ തന്നെ എകെജി സെന്‍ററിൽ ബോംബിട്ടിട്ടുണ്ടെങ്കിലും അത് പിടിക്കാൻ അവർക്ക് കഴിയുന്നില്ല. കുറ്റവാളികളെ അടിയന്തിരമായി അറസ്റ്റ് ചെയ്യണം, അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ നടപടികളുമായി മുന്നോട്ട് പോകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group