play-sharp-fill
സുരേന്ദ്രനെ നിലം തൊടാതെ പറപ്പിച്ച് പിണറായി; തെക്ക് വടക്ക് ഓട്ടം; തൃപ്തി ദേശായിയെ തടഞ്ഞതിലും പ്രതി; അടുത്ത കേസ് അണിയറയിൽ ഒരുങ്ങുന്നു

സുരേന്ദ്രനെ നിലം തൊടാതെ പറപ്പിച്ച് പിണറായി; തെക്ക് വടക്ക് ഓട്ടം; തൃപ്തി ദേശായിയെ തടഞ്ഞതിലും പ്രതി; അടുത്ത കേസ് അണിയറയിൽ ഒരുങ്ങുന്നു

സ്വന്തം ലേഖകൻ

കൊച്ചി: ശബരിമലയിൽ ആചാര സംരക്ഷണത്തിന് എത്തിയ ബിജെപി നേതാവ് കെ. സുരേന്ദ്രനെതിരെ പൊലീസ് വീണ്ടും കേസെടുത്തു. തൃപ്തി ദേശായി നെടുമ്പാശേരിയിൽ എത്തിയപ്പോൾ പ്രതിഷേധിച്ചതിന് നെടുമ്പാശേരി പൊലീസാണ് കേസെടുത്തത്. കേസുകൾ കൊണ്ട് നട്ടംതിരിഞ്ഞിരിക്കുകയാണ് കെ.സുരേന്ദ്രൻ. ഒന്നു കഴിയുമ്പോൾ മറ്റൊന്ന് എന്ന് പറയുമ്പോലെയാണ് സുരേന്ദ്രൻ ഉരാക്കുടുക്കിലായിരിക്കുന്നത്. നെയ്യാറ്റിൻകര തഹസിൽദാരെ ഉപരോധിച്ച കേസിൽ ജാമ്യം ലഭിച്ചതിനു പിന്നാലെയാണ് തൃപ്തി ദേശായി സംഭവത്തിൽ പൊലീസ് കേസെടുത്തത്. നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പിനിടെയാണ് തഹസിൽദാരെ ഉപരോധിച്ചത്. അതേസമയം സന്നിധാനത്ത് ഭക്തയെ വധിക്കാൻ ഗൂഡാലോചന നടത്തി എന്ന കേസിൽ സുരേന്ദ്രൻ നൽകിയ ജാമ്യാപേക്ഷ പത്തനംതിട്ട കോടതി ബുധനാഴ്ച പരിഗണിക്കും.