
തൃശൂർ: മുഖ്യമന്ത്രി സ്ഥാനത്തേക്ക് താൻ പിന്തുണച്ചത് ആരെയെന്ന് വെളിപ്പെടുത്തി കെ മുരളീധരൻ.
വി ഡി സതീശനെയാണ് താൻ പിന്തുണച്ചതെന്ന് അദ്ദേഹം പറഞ്ഞു.
പിണറായി വിജയൻ പ്രതിപക്ഷ നേതാവായതിനെ മുരളീധരൻ പരിഹസിച്ചു.
പിണറായി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ 102 സീറ്റ് യുഡിഎഫിന് കിട്ടി. പിണറായി പ്രതിപക്ഷ നേതാവാകുമ്പോള്‍ അടുത്ത തവണ യുഡിഎഫ് തൂത്തുവാരും.
പിണറായി പ്രതിപക്ഷ നേതാവാകുന്നതാണ് യുഡിഎഫിന് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
രമേശ് ചെന്നിത്തല ക്യാബിനറ്റിലേക്ക് വരണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് മുരളീധരൻ പറഞ്ഞു. ചെന്നിത്തലയുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡ് ആണ്.
പാണക്കാട് തലയില്‍ മുണ്ടിട്ടു പോയവരാണ് ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നതെന്നും കെ മുരളീധരൻ പറഞ്ഞു. യുഡിഎഫ് എന്തായാലും നേരിട്ട് തന്നെയാണ് പാണക്കാട് പോയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.







