ബിജെപിയുടെ ഉള്ളിയുടെ തൊലി അവർ തന്നെയാണ് പൊളിച്ചത്. ഇനിയും അവർ തന്നെ അത് പൊളിച്ചോളും ; കെ സുരേന്ദ്രനെ തെരഞ്ഞെടുത്തതിനെതിരെ പരിഹാസവുമായി കെ മുരളീധരൻ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ബിജെപിയുടെ സംസ്ഥാനാധ്യക്ഷനായി കെ സുരേന്ദ്രനെ തെരഞ്ഞെടുത്തതിനെതിരെ പരിഹാസവുമായി കെ മുരളീധരൻ എംപി. ഇത്രയും കാലം ബിജെപിയുടെ ഉള്ളിയുടെ തൊലി അവർ തന്നെയാണ് പൊളിച്ചത്. ഇനിയും അവർ തന്നെ അത് പൊളിച്ചോളും – കെ മുരളീധരൻ രൂക്ഷമായി പരിഹസിച്ചു.മോദിയുടെ നല്ല കാലത്ത് പോലും കേരളത്തിൽ ബിജെപി രക്ഷപ്പെട്ടിട്ടില്ല, എന്നിട്ടാണോ ഇപ്പോൾ എന്നാണ് വിമർശിച്ചു.
കേരളത്തിൽ ബിജെപിയുടെ സ്ഥിതി, പണ്ടേ ദുർബല, പിന്നെ ഗർഭിണിയും എന്ന സ്ഥിതിയിലാണെന്നും മുരളീധരൻ പരിഹസിക്കുന്നു. കെ സുരേന്ദ്രനെ സംസ്ഥാന ബിജെപി അധ്യക്ഷനായി തെരഞ്ഞെടുത്തതായി ശനിയാഴ്ച രാവിലെയാണ് പ്രഖ്യാപിച്ചത്. ബിജെപി ദേശീയാധ്യക്ഷൻ ജെ പി നദ്ദയാണ് വാർത്താക്കുറിപ്പിലൂടെ തീരുമാനം പ്രഖ്യാപിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0