മുട്ടമ്പലം മുനിസിപ്പൽ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പത്മശ്രീ കെ ജി ജയൻ അനുസ്മരണവും ഗാനസന്ധ്യയും നടന്നു

Spread the love

മുട്ടമ്പലം: മുട്ടമ്പലം മുനിസിപ്പൽ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ജയവിജയ കെ ജി ജയൻ അനുസ്മരണവും, അദ്ദേഹം പാടുകയും, സംഗീത സംവിധാനം നിർവഹിക്കുകയു ചെയ്ത ഗാനങ്ങളുടെ അവതരണവും നടന്നു.

കോട്ടയം കവിയരങ്ങ് കോർഡിനേറ്ററും, പ്രസിദ്ധ നാടൻ പാട്ട് പ്രചാരകനുമായ ബേബി പാറക്കടവൻ അനുസ്മരണ പ്രഭാഷണം നടത്തി.

മുനിസിപ്പൽ കൗൺസിലർ പി ഡി സുരേഷ് ഉദ്ഘാടനം നിർവ്വഹിച്ച യോഗത്തിൽ ജോൺ പി അദ്ധ്യക്ഷത വഹിച്ചു.
ലൈബ്രറി സെക്രട്ടറി ശ്യാംകുമാർ സ്വാഗതവും ലൈബ്രറിയൻ ബാബു കെ നന്ദിയും രേഖപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ഗായകൻ പി ജെ രവീന്ദ്രൻ നേതൃത്വം നൽകിയ ഗാനസന്ധ്യയും നടന്നു.