play-sharp-fill
ഹൈകോടതിയിൽ മോഷണം; ജസ്റ്റിസ് കെമാൽപാഷ

ഹൈകോടതിയിൽ മോഷണം; ജസ്റ്റിസ് കെമാൽപാഷ

സ്വന്തം ലേഖകൻ

കൊച്ചി: ഹൈകോടതിയിൽനിന്ന് കേസ് ഫയലുകൾ നഷ്ടപ്പെട്ട സംഭവം മോഷണക്കുറ്റമെന്ന് മുൻ ഹൈകോടതി ജസ്റ്റിസ് ബി. കെമാൽപാഷ. ഹൈകോടതിയിലെ വിജിലൻസ് വിഭാഗത്തിന് ഇത്തരമൊരു വിഷയം അന്വേഷിക്കാൻ അധികാരമില്ല. ഫയൽ മോഷണം ക്രിമിനൽ കേസായതിനാൽ പൊലീസോ മറ്റ് ഏജൻസികളോ ആണ് അന്വേഷിക്കേണ്ടത്. ഹൈകോടതി, കീഴ്‌കോടതി ജീവനക്കാരും കീഴ്‌കോടതികളിലെ ജുഡീഷ്യൽ ഓഫിസർമാരുമായും ബന്ധപ്പെട്ട ആരോപണങ്ങൾ അന്വേഷിക്കാൻ മാത്രമാണ് ഹൈകോടതി വിജിലൻസ് വിഭാഗത്തിന് അധികാരമുള്ളത്. അതിനാൽ, പൊലീസ് അന്വേഷണത്തിന് കോടതി ഉത്തരവിടുകയോ അന്വേഷണത്തിന് പരാതി നൽകുകയോ ആണ് വേണ്ടതെന്നും കെമാൽപാഷ പറഞ്ഞു.