video
play-sharp-fill

Friday, May 23, 2025
Homeflashനരേന്ദ്രമോദി 24 മണിക്കൂറും ജനങ്ങളെക്കുറിച്ചു ചിന്തിക്കുകയും,അഞ്ച് വർഷമായി ഒരു ദിവസം പോലും അവധിയെടുക്കാതെയും ജോലി ചെയ്യുന്നു...

നരേന്ദ്രമോദി 24 മണിക്കൂറും ജനങ്ങളെക്കുറിച്ചു ചിന്തിക്കുകയും,അഞ്ച് വർഷമായി ഒരു ദിവസം പോലും അവധിയെടുക്കാതെയും ജോലി ചെയ്യുന്നു : ജൂഹി ചൗള

Spread the love

 

സ്വന്തം ലേഖിക

മുംബൈ:പ്രധാനമന്ത്രിയെ പുകഴ്ത്തി ചലച്ചിത്ര താരം ജൂഹി ചൗള രംഗത്ത്. നരേന്ദ്രമോദി എപ്പോഴും രാജ്യത്തിന് ഗുണപ്രദമായ കാര്യങ്ങളെക്കുറിച്ച് മാത്രമാണ് എപ്പോഴും ചിന്തിക്കുന്നതെന്ന് ജൂഹി ചൗള അഭിപ്രായപ്പെട്ടു.

രാജ്യത്തിന്റെ ഐക്യം കാത്തുസൂക്ഷിക്കേണ്ടത് സർക്കാരിന്റെ മാത്രം ഉത്തരവാദിത്തമല്ല, ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്നും ജൂഹി ചൗള അഭിപ്രായപ്പെട്ടു. പൗരത്വ ഭേദഗതിയെ അനുകൂലിക്കുന്നവരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ യോഗത്തിനിടെ മാധ്യമപ്രവർത്തകരിൽ ഒരാൾ ജെ.എൻ.യുവിൽ നടന്ന ആക്രമണത്തെക്കുറിച്ച് ജൂഹി ചൗളയോട് ചോദിച്ചു. മാധ്യമപ്രവർത്തകന്റെ പേരെന്താണെന്നും ഏത് നാട്ടുകാരനാണെന്നുമുള്ള മറുചോദ്യം ഉന്നയിച്ച് ജൂഹി ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞു മാറുകയായിരുന്നു.

വീർ സവർക്കർ സ്മാരകത്തിൽ പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് ജനങ്ങളെ ബോധവാൻമാരാക്കാനായി ബിജെപി സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. 200 ഓളം പേർ പങ്കെടുത്ത യോഗത്തോടായി അഞ്ച് വർഷമായി അവധിയെടുക്കാതെ ജോലി ചെയ്യുന്ന ആളാരാണെന്ന് ജൂഹി ചോദിച്ചു.

സദസിലുള്ളവർ മോദി എന്ന് ഉത്തരം നൽകി. ഇത് ശരിയാണെന്ന് വ്യക്തമാക്കിയ ജൂഹി കഴിഞ്ഞ അഞ്ച് വർഷമായി ഒരു ദിവസം പോലും അവധിയെടുക്കാതെ ജോലി ചെയ്യുന്നയാളാണ് നരേന്ദ്രമാദിയെന്നും. ഒരു ദിവസത്തിൽ 24 മണിക്കൂറും ജനങ്ങളെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുന്ന ആളാണ് പ്രധാനമന്ത്രിയെന്നും അഭിപ്രായപ്പെട്ടു.

താൻ സംസാരിക്കുന്നത് ഏതെങ്കിലും പാർട്ടിയെക്കുറിച്ചോ രാഷ്ട്രീയത്തെക്കുറിച്ചോ അല്ല. താൻ സംസാരിക്കുന്നത് നരേന്ദ്ര മോദിയെന്ന ഒരേ ഒരു വ്യക്തിയെക്കുറിച്ചാണെന്നും അയാൾ രാജ്യത്തിന്റെ നന്മയെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നതെന്നും ജൂഹി ചൗള വ്യക്തമാക്കി. എല്ലാവരും രാജ്യത്തിന്റെ ഐക്യം നിലനിർത്താനായി ഒന്നിച്ചുനിൽക്കണമെന്നും ജൂഹി ചൗള അഭിപ്രായപ്പെട്ടു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments