
ഇനി സഖാവ് ജോസ്.കെ.മാണി..! കാർഷിക ബില്ലിനെതിരെ പാർലമെന്റിന് മുന്നിലെ പ്രതിഷേധത്തിൽ ഇടത് എം.പിമാർക്കൊപ്പം പ്ലക്കാർഡുമായി ജോസ് കെ മാണി ; ഇടത് ക്യാമ്പിലേക്ക് വള്ളം അടുപ്പിച്ച് കേരളാ കോൺഗ്രസ് ജോസ് വിഭാഗം
സ്വന്തം ലേഖകൻ
ന്യൂഡൽഹി: കേരള രാഷ്ട്രീയത്തിൽ മാറ്റത്തിന്റെ കാറ്റ് വീശാനൊരുങ്ങുകയാണ്. ഏറെ വിവാദങ്ങൾക്കിടയിൽ കേരള കോൺഗ്രസ് ജോസ്.കെ. മാണി വിഭാഗം ഇടത് ക്യാമ്പിലേക്ക് വള്ളം അടുപ്പിക്കുകയാണ്.
കഴിഞ്ഞ ദിവസം കാർഷിക ബില്ലിനെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ എളമരം കരീം, കെ.കെ രാഗേഷ് എന്നിവരുൾപ്പടെ എട്ട് എംപിമാരെ രാജ്യസഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് പാർലമെന്റിന് മുന്നിലെ ഗാന്ധിപ്രതിമക്ക് സമീപം നടത്തിയ പ്രതിഷേധത്തിൽ ഇടതുപക്ഷ എംപിമാർക്കൊപ്പം ജോസ് കെ മാണിയും പങ്കെടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൽക്കാലം കേന്ദ്രത്തിനെതിരെ സംയുക്ത പ്രതിപക്ഷമെന്നൊക്കെ പറഞ്ഞ് തത്ക്കാലം ആശ്വസിക്കാം. എങ്കിലും ഈ മാസം അവസാനത്തോടെ ജോസ് കെ മാണിയെ ഒപ്പം കൂട്ടുന്നത് ഇടതു മുന്നണി പ്രഖ്യാപിക്കുമെന്നാണ് സൂചന.
യു.ഡി.എഫിൽ നിന്ന് ലഭിച്ച രാജ്യസഭാ സീറ്റ് ജോസ് രാജിവയ്ക്കുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്. അതേസമയം ഇക്കാര്യത്തിൽ സീറ്റ് വിഭജന കാര്യത്തിൽ സി.പി.ഐയെ തൃപ്തിപ്പെടുത്തുന്ന ഫോർമുലയാകും സി.പി.എം സ്വീകരിക്കുക.
പത്തോ അതിനടുത്തോ സീറ്റുകൾ കേരള കോൺഗ്രസിന് എന്നുള്ളതാണ് സി.പി.എം വാഗ്ദാനമെന്നാണ് സൂചന. ഇതിലൂടെ കേരളാ കോൺഗ്രസിന്റെ കോട്ടയായ കോട്ടയം,പത്തനംതിട്ട ജില്ലകളിലെ ചില മണ്ഡലങ്ങളിലും മലയോര മണ്ഡലങ്ങളിലും നേട്ടമുണ്ടാകുമെന്നാണ് സി.പി.എം കണക്ക് കൂട്ടൽ.