video
play-sharp-fill
പി.ജെ.ജോസഫ് യുഡിഎഫിനെ വഞ്ചിക്കുന്നു- ജോസ് കെ.മാണി

പി.ജെ.ജോസഫ് യുഡിഎഫിനെ വഞ്ചിക്കുന്നു- ജോസ് കെ.മാണി

 

സ്വന്തം ലേഖകൻ

കോട്ടയം : പി.ജെ.ജോസഫ് വഞ്ചിക്കുന്നതു കേരളാ കോൺഗ്രസിനെ മാത്രമല്ല യുഡിഎഫിനെ തന്നെയാണെന്നു കേരളാ കോൺഗ്രസ് ചെയർമാൻ ജോസ് കെ.മാണി.കേരളാ കോൺഗ്രസിന്റെ ഭരണഘടനയനുസരിച്ചു ചെയർമാന്റെ മരണം മൂലമുണ്ടാകുന്ന ഒഴിവ് ആബ്സെൻസല്ല എന്നും കൺസെൻസസ് എന്നു പറയുന്നതു ഭൂരിപക്ഷത്തിന്റെ അഭിപ്രായമാണെന്നും ഇടുക്കി ജില്ലാ കോടതി വിധിയിൽ പറഞ്ഞിരിക്കുന്നതു പി.ജെ. ജോസഫ് ബോധപൂർവം മറച്ചു വച്ചു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.

യുഡിഎഫിനെ ദുർബലപ്പെടുത്തുന്ന യാതൊരു പ്രവർത്തനവും നടത്തരുതെന്നു യുഡിഎഫ് ഘടകകക്ഷി നേതാക്കൾ ഉപദേശിച്ചിരുന്നതുകൊണ്ടാണ് ഞങ്ങൾ ജോസഫിന്റെ ആരോപണങ്ങൾക്ക് അതേ നാണയത്തിൽ തന്നെ മറുപടി നല്കാതിരുന്നത്-ജോസ് കെ.മാണി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തിൽ കേരളാ കോൺഗ്രസ് (എം) നിയോജകമണ്ഡലം, മണ്ഡലം, വാർഡ് ജനറൽ ബോഡികൾ കൂടി തെരഞ്ഞെടുപ്പിന് പാർട്ടിയെ കൂടുതൽ ശക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.കോട്ടയം ജില്ലയിലെ പാർട്ടി മണ്ഡലം, നിയോജകമണ്ഡലം പ്രസിഡണ്ടുമാരുടെ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ജോസ് കെ.മാണി.ജില്ലാ പ്രസിഡണ്ടു സണ്ണി തെക്കേടത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തി.

ഈ.ജെ. ആഗസ്തി, പി.ടി.ജോസ്, അഡ്വ.ജോസ് ടോം, പി.എം.മാത്യു എക്സ് എംഎൽഎ, എം.എസ്.ജോസ്, ബേബി ഉഴുത്തുവാൽ, അഡ്വ. പ്രിൻസ് ലൂക്കോസ്, സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജോസഫ് ചാമക്കാല, ജോസ് പുത്തൻകാല, അബേഷ് അലോഷ്യസ്, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, ജോസ് കല്ലക്കാവുങ്കൽ, സണ്ണി പാറേപ്പറമ്പിൽ, പ്രദീപ് വലിയപറമ്പിൽ, ജോമി മാത്യു, രാജേഷ് വാളിപ്ലാക്കൽ, ബിജു ചെങ്ങളം, ഷീലാ തോമസ,് നിയോജകമണ്ഡലം പ്രസിഡണ്ടുമാരായ ലാലിച്ചൻ കുന്നിപ്പറമ്പിൽ, പി.എം.മാത്യു, എ.എം.മാത്യു, ജോസ് ഇടവഴിക്കൻ, മാത്തുക്കുട്ടി ഞായർകുളം,
അഡ്വ. സാജൻ കുന്നത്ത്, ജോയി ചെറുപുഷ്പം, പ്രേംചന്ദ് മാവേലി, പാലാ നിയോജകമണ്ഡലം സെക്രട്ടറി തോമസ് ആന്റണി എന്നിവർ പ്രസംഗിച്ചു.