Spread the love

ക്രൈം ഡെസ്ക്

video
play-sharp-fill

പാലക്കാട്: കൂടത്തായിയിൽ ഒരു കുടുംബത്തിലെ മുഴുവൻ ആളുകളെയും സൈ നൈഡ് നൽകി ഇല്ലാതാക്കിയ ക്രൂര കൊലപാതകി ജോളിക്കെതിരായ കേസുകളിൽ കുറ്റപത്രം തയ്യാറാക്കി ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം. കേസിൽ കൃത്യമായ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചാണ് അന്വേഷണ സംഘം ജോളിക്കെതിരായി ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

റോയ് തോമസ് വധക്കേസില്‍ ജോളിയെ ഒന്നാം പ്രതിയും എം എസ് മാത്യുവിനെ രണ്ടാം പ്രതിയുമാക്കിയാണ് കുറ്റപത്രം തയാറാകുന്നത്. മാത്യുവിനെ മാപ്പുസാക്ഷിയാക്കാനുള്ള തീരുമാനത്തില്‍ നിന്നും അന്വേഷണസംഘം പിന്‍മാറിയതായാണ് സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആറുപേരെയും കൊലപ്പെടുത്താനുള്ള സയനൈഡ് ജോളിയ്ക്ക് നല്‍കിയത് എം എസ് മാത്യുവാണെന്നാണ് പ്രോസിക്യൂഷന്‍ കേസ്. നാദാപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ മാത്യു നല്‍കിയ രഹസ്യമൊഴി അനുകൂലമല്ലാത്തതിനാലാണ് മാപ്പ് സാക്ഷിയാക്കാനുള്ള നീക്കത്തില്‍ നിന്നും പിന്‍മാറാന്‍ കാരണമെന്ന് അന്വേഷണ സംഘത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

മജിസ്‌ട്രേറ്റിനുമുന്നിലെ രഹസ്യമൊഴിയില്‍ കുറ്റം ഏറ്റുപറഞ്ഞാല്‍ മാപ്പുസാക്ഷിയാക്കാനായിരുന്നു പൊലീസ് നീക്കം. എന്നാല്‍ മാത്യു നല്‍കിയ മൊഴി അനുകൂലമല്ലെന്ന വിവരത്തെത്തുടര്‍ന്നാണ് അയാളെ രണ്ടാം പ്രതിയാക്കിയുള്ള കുറ്റപത്രം നല്‍കുന്നത്. അന്വേഷണ സംഘത്തലവനായ വടകര റൂറല്‍ എസ് പി കെ ജി സൈമണിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നാണ് കുറ്റപത്രം പെട്ടെന്ന് സമര്‍പ്പിക്കുന്ന കാര്യത്തില്‍ തീരുമാനമായതെന്നാണ് വിവരം. ജോളിയെയും മാത്യുവിനെയു കൂടാതെ സ്വര്‍ണ്ണപ്പണിക്കാരനായ പ്രജുകുമാര്‍, സിപിഎം നേതാവായിരുന്ന കെ മനോജ് എന്നിവരും റിമാന്‍ഡിലാണ്.