play-sharp-fill
മാറിയുടുക്കാൻ വസ്ത്രമില്ല: പൊലീസ് കസ്റ്റഡിയിൽ എടുത്ത ദിവസം മുതൽ ജോളി ധരിക്കുന്നത് ഒറ്റ വസ്ത്രം; ബന്ധുക്കളും സുഹൃത്തുക്കളും കയ്യൊഴിഞ്ഞതോടെ എല്ലാം നഷ്ടമായി ജോളി

മാറിയുടുക്കാൻ വസ്ത്രമില്ല: പൊലീസ് കസ്റ്റഡിയിൽ എടുത്ത ദിവസം മുതൽ ജോളി ധരിക്കുന്നത് ഒറ്റ വസ്ത്രം; ബന്ധുക്കളും സുഹൃത്തുക്കളും കയ്യൊഴിഞ്ഞതോടെ എല്ലാം നഷ്ടമായി ജോളി

സ്വന്തം ലേഖകൻ
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസിൽ മാറിയുടുക്കാൻ വസ്ത്രമില്ലാതെ ക്രൂരയായ കൊലപാതകി ജോളി.
ഒരാഴ്ച മുൻപ് പൊലീസ് കസ്റ്റഡിയിൽ എടുത്തമ്പോൾ ധരിച്ച അതേ വസ്ത്രങ്ങളാണ് വ്യാഴാഴ്ച വൈദ്യപരിശോധനയ്ക്കായി എത്തിപ്പോഴും, കോടതിയിലും ജോളി ധരിച്ചിരുന്നത്.
സാധാരണ പൊലീസ് കസ്റ്റഡിയിലോ, റിമാൻഡിൽ ജയിലിലോ കഴിയുന്ന പ്രതികൾക്ക് ബന്ധുക്കളാണ് വസ്ത്രം എത്തിച്ചു നൽകുന്നത്. എന്നാൽ, ഭർത്താവും മകനും ബന്ധുക്കളും കയ്യൊഴിഞ്ഞ ജോളിയ്ക്ക് ഇപ്പോൾ വസ്ത്രം എത്തിച്ചു നൽകാൻ പോലും ആരുമില്ലാത്ത സ്ഥിതിയാണ്. ഇതോടെയാണ് ജോളി ഒറ്റ വസ്ത്രം തന്നെ കഴിഞ്ഞ ഒരാഴ്ചയായി ധരിക്കുന്നത്.
ഇതിനിടെ ജോളിയ്‌ക്കെതിരെ രണ്ടാം ഭർത്താവ് ഷാജുവിന്റെ കൂടുൽ വെളിപ്പെടുത്തലുകളും പുറത്തെത്തി.
കൂടത്തായി കൊലപാതക പരമ്പരയിൽ അറസ്റ്റിലായ ജോളി ജോസഫിന്റെ രണ്ടാം ഭർത്താവ് ഷാജുവാണ് പുതിയ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്.
ജോളിയുടേത് അമിത ഫോൺ ഉപയോഗമായിരുന്നുവെന്നാണ് ഷാജു വെളിപ്പെടുത്തിയത്. ചില ദിവസങ്ങളിൽ അർദ്ധരാത്രി രണ്ടു മണി വരെ ജോളിയുടെ ഫോൺ വിളി നീളും.
ഒരിക്കൽ അത് ചോദ്യം ചെയ്തുവെങ്കിലും വ്യക്തമായ ഉത്തരം നൽകാതെ ജോളി ഒഴിഞ്ഞു മാറുകയായിരുന്നു.
പല കാര്യങ്ങളും താൻ കണ്ടില്ലെന്ന് നടിക്കുകയായിരുന്നുവെന്നാണ് ഷാജു വെളിപ്പെടുത്തുന്നത്. അതേസമയം സാമ്പത്തിക താത്പര്യം മുന്നിൽക്കണ്ട് മാത്രമാണ് ജോളി തന്നെ വിവാഹം ചെയ്തത്.
വിവാഹം കഴിഞ്ഞ് ഏറെ നാൾ കഴിയുന്നതിന് മുമ്പ് തന്നെ ചില പൊരുത്തക്കേടുകൾ തോന്നിയിരുന്നുവെന്നും എന്നാൽ കൂടെ കഴിയുമ്പോൾ അവരുടെ പ്രവർത്തനത്തിൽ അസ്വഭാവികത ഒന്നും തോന്നിയിരുന്നില്ലെന്നും ഷാജു പറഞ്ഞു. എന്നാൽ നാലു മാസങ്ങൾക്കു മുമ്പോ തന്നെ എൻഐടിയിൽ അധ്യാപിക ആയിരുന്നില്ല എന്ന് അറിഞ്ഞിരുന്നു.
വഴക്ക് കൂടണ്ട എന്നതിനാലാണ് പല കാര്യങ്ങളിലും ഇടപെടതിരുന്നത്. തങ്ങളുടെ വിവാഹം നടന്നതിനു ശേഷം ഗർഭഛിദ്രം നടത്തിയതായി അറിയില്ലെന്നും, എന്നാൽ ആദ്യ വിവാഹ ബന്ധത്തിനിടെ ഒരു തവണ ജോളി ഗർഭഛിദ്രം നടത്തിയിരുന്നുവെന്നും ഷാജു വെളിപ്പെടുത്തി.
രണ്ടര മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് കോഴിക്കോട് കൂടത്തായിലെ ദുരൂഹ കൊലപാതക പരമ്പരയുടെ ചുരുളഴിച്ചത്. കഴിഞ്ഞ ജൂലായിൽ ആണ് റോജോ സംഭവത്തിൽ പരാതി നൽകുന്നത്.
തുടർന്ന് കേസ് അന്വേഷണത്തിനിടയിൽ നാലു തവണയാണ് അറസ്റ്റിലായ ജോളിയെ ചോദ്യം ചെയ്തത്. എന്നാൽ ഓരോ തവണ ചോദ്യം ചെയ്യുമ്പോഴും മരണവുമായി ഒരു ബന്ധവുമില്ലെന്ന നിലപാടാണ് ജോളി ആവർത്തിച്ചത്.
തെളിവു ശേഖരണത്തിന്റെ ഭാഗമായി കല്ലറ പൊളിക്കുന്നതിന്റെ തലേന്ന് പകൽ മുഴുവൻ ജോളിയേയും ഭർത്താവ് ഷാജുവിനേയും ഒരുമ്മിച്ചിരുത്തിയും പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ ഭർത്താവ് റോയ് തോമസിന്റെ മരണവുമായി ബന്ധപ്പെട്ട മുഴുവൻ തെളിവുകളും നിരത്തിയുള്ള നാലാമത്തെ ചോദ്യം ചെയ്യലിനൊടുവിൽ ജോളി കുറ്റം സമ്മതിക്കുകയായിരുന്നൂ.
അഞ്ചാം തിയതി കസ്റ്റഡിയിലെടുത്ത ശേഷമുള്ള ചോദ്യം ചെയ്യലിലായിരുന്നു ജോളിയുടെ കുറ്റസമ്മതം.
ചോദ്യം ചെയ്യലിൽ ജോളി പലപ്പോഴും ഉരുണ്ടുകളിച്ചു. ഭർത്താവും അടുത്ത ബന്ധുക്കളും മരിക്കുമ്പോൾ അടുത്തുണ്ടാകുന്നത് സ്വഭാവികമല്ലേ എന്നായിരുന്നു ചോദ്യം ചെയ്യലിനിടയിൽ ജോളിയുടെ മറു ചോദ്യം.
മൂന്നാം തവണ ചോദ്യം ചെയ്യലിനു നേതൃത്വം നൽകിയത് അന്വേഷണ സംഘത്തലവനായ റൂറൽ എസ്.പി. കെ.ജി.സൈമണായിരുന്നു. ചോദ്യം ചെയ്യലിനിടെ ഭർത്താവിന്റെ മരണത്തിൽ നുണ പരിശോധനയ്ക്കു വിധേയയാകാൻ സമ്മതമാണോ എന്ന കാര്യം എസ്.പി ചോദിച്ചു.
ഉടൻ തന്നെ സമ്മതം ആണെന്നായിരുന്നു ജോളിയുടെ മറുപടി. പിന്നാലെ നുണ പരിശോധനയ്ക്ക് തയാറാണെന്ന അപേക്ഷ എങ്ങനെ എഴുതണമെന്ന് പറഞ്ഞുകൊടുത്തു. അപേക്ഷ എഴുതി പകുതിയായപ്പോൾ ജോളി പേന നിലത്തുവെച്ചു, തല കുമ്ബിട്ടിരുന്നു. തുടർന്ന് ഷാജുവിനോട് ചോദിക്കാതെ അപേക്ഷ തരാൻ പറ്റില്ലെന്നും പറഞ്ഞു.
ജോളി നൽകിയ ഭക്ഷണം ദഹിക്കാത്ത നിലയിൽ ശരീരത്തിൽ കണ്ടെത്തിയത് ഉൾപ്പെടെയുള്ള തെളിവുകൾ നിരത്തിയതോടെയാണ് ജോളി കുറ്റം സമ്മതിച്ചത്. റോയിയുടെ കൊലപാതകം ഏറ്റു പറഞ്ഞതിനു പിന്നാലെ മറ്റ് അഞ്ച് കൊലപാതകങ്ങൾ നടത്തിയ വിധവും അതിന്റെ പിന്നിലെ കാരണങ്ങളും ജോളി ഏറ്റുപറയുകയായിരുന്നു. ഇതോടെ ജോളി കുടുങ്ങുകയായിരുന്നു.