play-sharp-fill
സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്;  ബാങ്കിലെ ഭാരവാഹി  അറസ്റ്റിൽ

സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; ബാങ്കിലെ ഭാരവാഹി അറസ്റ്റിൽ

സ്വന്തം ലേഖിക

ചാ​ല​ക്കു​ടി: സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ കേ​സി​ല്‍ മുൻ ജീവനക്കാരൻ അ​റ​സ്റ്റി​ല്‍.

കൊ​ടു​ങ്ങ​ല്ലൂ​ര്‍ ലോ​ക​മ​ല്ലേ​ശ്വ​രം കൂ​വ്വ​ക്കാ​ട്ടി​ല്‍ ര​മേ​ശ​ന്‍ (65) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊ​ടു​ങ്ങ​ല്ലൂ​രി​ലെ സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ ജോ​ലി ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് ഇ​യാ​ള്‍ കൊ​ടു​ങ്ങ​ല്ലൂ​ര്‍ സ്വ​ദേ​ശി​യാ​യ മ​ര​ങ്ങാ​ശേ​രി സു​ധീ​ര​നി​ല്‍ നി​ന്നും 1.5 ല​ക്ഷം രൂ​പ വാ​ങ്ങി വ​ഞ്ചി​ച്ചി​രു​ന്നു. സു​ധീ​ര​ന്‍റെ ഭാ​ര്യ​യു​ടെ ബ​ന്ധു​വി​ന് ക​ല്ലേ​റ്റു​ങ്ക​ര സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ഒ​രു ല​ക്ഷം രൂ​പ കൈ​പ്പ​റ്റി ക​ബ​ളി​പ്പി​ച്ച​താ​യും പ​രാ​തി​യു​ണ്ട്.

മു​ന്‍ സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നും ഇ​പ്പോ​ള്‍ കൊ​ടു​ങ്ങ​ല്ലൂ​രി​ലെ ബാ​ങ്കി​ല്‍ ഭാ​ര​വാ​ഹി​യു​മാ​ണ് ര​മേ​ശ​ന്‍.