ബാങ്കിൽ മേഖലയിൽ ഒരു ജോലിയാണോ നിങ്ങളുടെ സ്വപ്നം ഇതാ സുവർണാവസരം.
സൗത്ത് ഇന്ത്യന്‍ ബാങ്ക് ജൂനിയര്‍ ഓഫീസര്‍ / ബിസിനസ് പ്രമോഷന്‍ ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. നേരിട്ടുള്ള റിക്രൂട്ട്‌മെന്റ് ആണ് നടത്തുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവരെ തൃശൂര്‍ ജില്ലയില്‍ ആയിരിക്കും നിയമിക്കുക. അര്‍ഹതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മേയ് 19 മുതല്‍ ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാം. മേയ് 26 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി.പ്രസ്തുത തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ജോയിന്‍ ചെയ്യുന്ന സമയത്ത് ആകെ സി ടി സി (എന്‍ പി എസ് സംഭാവന, ഇന്‍ഷുറന്‍സ് പ്രീമിയം, പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള വേരിയബിള്‍ പേ എന്നിവ ഉള്‍പ്പെടെ.) പ്രതിവര്‍ഷം 7.44 ലക്ഷം രൂപയായിരിക്കും. പ്രതിമാസം 62000 രൂപ വരെ ശമ്പളം ലഭിക്കും. പരമാവധി പ്രായപരിധി 28 വയസാണ്. എസ് സി /എസ് ടി ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരമാവധി അഞ്ച് വയസ് വരെ പ്രായപരിധിയില്‍ ഇളവുണ്ടായിരിക്കും.ഏതെങ്കിലും വിഷയത്തില്‍ ബിരുദം കരസ്ഥമാക്കിയിട്ടുള്ളവര്‍ക്ക് പ്രസ്തുത തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിക്കാം. ജനറല്‍ വിഭാഗത്തിലുള്ളവര്‍ അപേക്ഷാ ഫീസായി 500 രൂപയും എസ് സി, എസ് ടി വിഭാഗത്തലുള്ളവര്‍ 200 രൂപയും അടയ്ക്കണം. നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കുന്ന അപേക്ഷകര്‍ തസ്തികയിലേക്ക് അപേക്ഷിച്ചാല്‍ മതി. ഒരിക്കല്‍ അപേക്ഷാ ഫീസ് അടച്ചാല്‍ ഒരു സാഹചര്യത്തിലും അത് തിരികെ ലഭിക്കില്ല.