യുകെ അടക്കമുള്ള വിദേശരാജ്യങ്ങളിൽ നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത് 30 ലക്ഷത്തോളം രൂപ; അഞ്ചൽ സ്റ്റേഷനിൽ മാത്രം മൂന്ന് കേസുകൾ; കേസിൽ കോട്ടയം പാമ്പാടി സ്വദേശിനിയായ സുവിശേഷ പ്രവർത്തകയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു; കേസിൽ കൂടുതൽ പരാതികൾ ഉണ്ടെന്നും കൂടുതൽ പേർ അറസ്റ്റിലാകുമെന്നും പൊലീസ്

Spread the love

കൊല്ലം: വിദേശരാജ്യങ്ങളിൽ നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് കോട്ടയം സ്വദേശിനിയായ സുവിശേഷ പ്രവർത്തക തട്ടിയത് 30 ലക്ഷത്തോളം രൂപ. കോട്ടയം പാമ്പാടി സ്വദേശിനിയായ ജോളി വർഗീസിനെയാണ് കൊല്ലം അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 30 ലക്ഷത്തോളം രൂപ തട്ടിയ കേസിലാണ് അറസ്റ്റ്. കേസിൽ കൂടുതൽ പരാതികൾ ഉണ്ടെന്നും വൈകാതെ കൂടുതൽ പേർ അറസ്റ്റിലാകുമെന്നും അഞ്ചൽ പൊലീസ് അറിയിച്ചു. ജോളിയെ കഴിഞ്ഞ ദിവസം കോടതി റിമാൻഡ് ചെയ്തിരുന്നു. യുകെ അടക്കമുള്ള വിദേശരാജ്യങ്ങളിൽ നഴ്‌സിങ് ജോലി അടക്കം വാഗ്ദാനം ചെയ്യായിരുന്നു തട്ടിപ്പ്.

കൊല്ലം മണ്ണൂർ സ്വദേശികളായ മൂന്നുപേരുടെ പരാതിയിലാണ് ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അഞ്ചൽ പൊലീസ് സ്റ്റേഷനിൽ മാത്രം ജോളിക്കെതിരെ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചങ്ങനാശ്ശേരി പായിപ്പാട് സ്വദേശിയായ പാസ്റ്റർ തോമസ് രാജൻ ഇതേ കേസിൽ നേരത്തെ അറസ്റ്റിലായിരുന്നു. രണ്ടു പ്രതികൾ ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.