
ധൈര്യശാലിയായ ജിസ്മോൾ ഇങ്ങനെ ചെയ്തെങ്കിൽ അതിനു പിന്നിൽ എന്തോ വലിയ കാര്യം: അതെന്താണ്? കോട്ടയത്ത് 2 പിഞ്ചുകുട്ടികളുമായി പുഴയിൽ ചാടി ആത്മഹത്യ ചെയ്ത ജിസ്മോൾ നടത്തിയ സാഹസിക പ്രവർത്തി ഇപ്പോൾ ഓർമിക്കുകയാണ് സഹപ്രവർത്തകർ.
കോട്ടയം :ഏറ്റുമാനൂരില്‍ രണ്ട് പിഞ്ചുമക്കളെയുമെടുത്ത് മീനച്ചിലാറ്റില്‍ ചാടി ജിസ്മോള്‍ തോമസ് ജീവനൊടുക്കിയത് ഇന്നലെ ഉച്ചയോടെ ആയിരുന്നു.
അഭിഭാഷകയായി ഹൈക്കോടതിയില്‍ സജീവമായി പ്രാക്ടീസ് ചെയ്യുന്നതിനിടെ ആണ് ജിസ്മോള്‍ മുത്തോലി പഞ്ചായത്ത് അംഗമായി തിരഞ്ഞടുക്കപ്പെട്ടത്.
പിന്നീട് 2019ല്‍ 24ാം വയസില്‍ പഞ്ചായത്ത് വൈസ് പ്രസിഡൻ്റും ആയതോടെ വക്കീല്‍ ജോലിയുടെ തിരക്കുകളില്‍ നിന്ന് മാറി. അക്കാലത്ത് അടുത്തു പെരുമാറിയിരുന്ന അഭിഭാഷകരില്‍ ചിലർ ജിസ്മോള്‍ അന്ന് സാഹസികമായ നടത്തിയ ഒരു ഇടപെടല്‍ ഓർത്തെടുക്കുകയാണ് ഇപ്പോള്‍.
ഭർത്താവ് അന്യായമായി മാനസികാരോഗ്യ കേന്ദ്രത്തിലാക്കി പൂട്ടിയിട്ട ഒരു യുവതിയെക്കുറിച്ച് അവരുടെ ചില ബന്ധുക്കള്‍ വഴി വിവരം ലഭിക്കുന്നു. സ്വകാര്യ ആശുപത്രി ആയിരുന്നതിനാല്‍ അവിടെ പ്രവേശനത്തിന് കർശന നിയന്ത്രണം ഉണ്ടായിരുന്നു. ഭർത്താവിനെ ബന്ധപ്പെട്ടെങ്കിലും അയാളുടെ പ്രതികരണം സംശയം ബലപ്പെടുത്തി. ഇതോടെ ഏതു വിധേയനയും യുവതിയെ നേരില്‍ കാണാൻ തീരുമാനിച്ച ജിസ്മോള്‍ വേഷംമാറി ആശുപത്രിക്കുള്ളില്‍ കടന്നു. എന്നാല്‍ അവസാനനിമിഷം പദ്ധതി പാളിയതോടെ പിന്മാറേണ്ടി വന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എങ്കിലും അതുവരെ കിട്ടിയ വിവരം സഹിതം ജിസ്മോള്‍ ഹൈക്കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരികയും ജസ്റ്റിസ് വിനോദ് ചന്ദ്രൻ വിഷയം പരിശോധിക്കാൻ അമിക്കസ് ക്യൂറിയെ നിയോഗിക്കുകയും ചെയ്തു. അമിക്കസ് ക്യൂറി നേരിട്ട് ആശുപത്രിയില്‍ എത്തി യുവതിയെ കാണുകയും ചികിത്സാരേഖകള്‍ ശേഖരിക്കുകയും ചെയ്തു. കൂടാതെ മെഡിക്കല്‍ കോളജിലെ വിദഗ്ധ ഡോക്ടർമാർക്ക് മുന്നില്‍ ഹാജരാക്കി പരിശോധിപ്പിച്ചു. ഇതിൻ്റെയെല്ലാം വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഹൈക്കോടതിക്ക് റിപ്പോർട്ട് നല്‍കുകയും ചെയ്തു.
ഇതോടെ പരാതിക്കാരിയോട് ഹാജരാകാൻ നിർദേശിച്ച ജസ്റ്റിസ് വിനോദ് ചന്ദ്രൻ നേരിട്ട് സംസാരിക്കുകയും ചെയ്തു. തുടർന്നാണ് മോചനത്തിന് ഉത്തരവായത്. ഇതിലെല്ലാം അഡ്വ ജിസ്മോളുടെ പങ്ക് നിർണായകമായിരുന്നു എന്ന് ഹൈക്കോടതി അഭിഭാഷകൻ മനോജ് കുമാർ നരേന്ദ്രൻ പറഞ്ഞു. മോചനത്തിന് പിന്നാലെ സന്തോഷം കൊണ്ട് കണ്ണീർ പൊഴിച്ച ആ
സ്ത്രീയുടെയും അവരുടെ സഹോദരിയുടെയും മുഖങ്ങള്‍ ഇപ്പോഴും ഓർമ്മയുണ്ട്. എന്നാല്‍ അതിനായി സധൈര്യം ഇറങ്ങിത്തിരിച്ച ജിസ്മോളുടെ ഈ വിധത്തിലുള്ള മരണം ഞെട്ടിക്കുന്നതാണെന്നും ഹൈക്കോടതിയില്‍ സ്റ്റേറ്റ് അറ്റോർണി കൂടിയായ മനോജ് കുമാർ പറഞ്ഞു.