video
play-sharp-fill

ഇന്ത്യൻ നേവിയില്‍ അഗ്നിവീറിലേക്ക് അപേക്ഷിക്കാം; തീയതി നീട്ടി: ഏപ്രില്‍ 25 വരെ അപേക്ഷിക്കാം

ഇന്ത്യൻ നേവിയില്‍ അഗ്നിവീറിലേക്ക് അപേക്ഷിക്കാം; തീയതി നീട്ടി: ഏപ്രില്‍ 25 വരെ അപേക്ഷിക്കാം

Spread the love

തിരുവനന്തപുരം: ഇന്ത്യൻ നേവിയിലെ അഗ്നിവീർ എസ്‌എസ്‌ആർ, അഗ്നിവീർ മെട്രിക് റിക്രൂട്മെന്റുകളിലേക്ക് ഏപ്രില്‍ 25 വരെ അപേക്ഷിക്കാം.

2‌/2025, 1/2026, 2/2026 എന്നീ ബാച്ചുകളിലേക്ക് ആണ് പ്രവേശനം. 550 രൂപയും 18 ശതമാനം ജിഎസ്ടിയും ചേർന്നാണ് ഫീസ്. ഇത് ഓണ്‍ലൈനായി അടയ്ക്കാവുന്നതാണ്. നാലു വർഷത്തേക്കാണ് നിയമനം ഉണ്ടാകുക.

അഗ്നിവീർ 2‌/2025 ബാച്ചിലുള്ളവർക്ക് സെപ്റ്റംബറിലായിരിക്കും പരിശീലനം ഉണ്ടാകുക. 1/2026 ബാച്ചുകാർക്ക് അടുത്ത വർഷം ഫെബ്രുവരിയിലും 2/2026 ബാച്ചുകാർക്ക് ജൂലൈയിലും പരിശീലനം ലഭിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒഡീഷയിലെ ഐഎൻഎസ് ചില്‍കയില്‍ ആയിരിക്കും പരിശീലനം നല്‍കുന്നത്. കൂടാതെ സെയ്ലർ തസ്തികയില്‍ റഗുലർ നിയമനത്തിനുള്ള അവസരവും ഉണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.joinindiannavy.gov.in സന്ദർശിക്കുക.