video
play-sharp-fill

Friday, May 16, 2025
Google search engine
HomeMainകൃത്യമായി ഭക്ഷണം, നല്ല ഉറക്കം; മുടക്കമില്ലാതെ പത്രവായനയും മാഗസിനുകളും; കള്ളനോട്ട് കേസ് പ്രതി ജിഷമോള്‍ക്ക് ...

കൃത്യമായി ഭക്ഷണം, നല്ല ഉറക്കം; മുടക്കമില്ലാതെ പത്രവായനയും മാഗസിനുകളും; കള്ളനോട്ട് കേസ് പ്രതി ജിഷമോള്‍ക്ക് ജയിലിലും സുഖജീവിതം

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: കള്ളനോട്ടു കേസില്‍ അറസ്റ്റിലായ എടത്വാ കൃഷി ഓഫീസര്‍ എം ജിഷമോള്‍ക്ക് ജയിലിലും സുഖജീവിതം.

മാവേലിക്കര സ്പെഷല്‍ സബ് ജയിലിനോടു ചേര്‍ന്നുള്ള വനിതാ ജയിലില്‍ നിലവില്‍ ജിഷ താമസിക്കുന്നത്.
ഇവിടെ ജിഷ സന്തോഷവതിയാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കള്ളനോട്ട് കേസില്‍ അറസ്റ്റിലാകുമ്പോള്‍ കടുത്ത വിഷാദരോഗിയാണെന്നും ചികിത്സ ആവശ്യമുണ്ടെന്നും ജിഷമോള്‍ കോടതിയെ അറിയിച്ചിരുന്നു. കോടതി നിര്‍ദ്ദേശ പ്രകാരം തിരുവനന്തപുരം ഊളമ്പാറ മാനസികാരോഗ്യ ആശുപത്രിയിലെത്തിച്ച്‌ ജിഷയ്‌ക്ക് ചികിത്സയും നല്‍കിയിരുന്നു.

ചികിത്സയ്‌ക്കു ശേഷമാണ് ജിഷയെ മാവേലിക്കര ജയിലിലേക്കു കൊണ്ടുവന്നത്.
കൃത്യമായി ഭക്ഷണം കഴിക്കുകയും ഉറങ്ങുകയും ചെയ്യുന്നുണ്ട്.

മാത്രമല്ല വായനയും മുടക്കുന്നില്ല. മുടങ്ങാതെ പത്രം വായിക്കാറുണ്ടെന്നും ജയില്‍ അധികൃതര്‍ പറയുന്നു. മാത്രമല്ല വനിതാ പ്രസിദ്ധീകരണങ്ങളും ജയിലില്‍ വായിക്കാനായി ജിഷയ്‌ക്ക് ലഭിക്കുന്നുണ്ട്.

ജിഷയെ കാണാന്‍ ബന്ധുക്കളും ഇടയ്‌ക്കിടയ്‌ക്ക് എത്താറുണ്ട്. അമ്മയാണ് മിക്കവാറും ദിവസങ്ങളില്‍ എത്തുന്നത്. അമ്മയുമായി ജിഷ സംസാരിക്കാറുണ്ടെന്നും ജയില്‍ അധികൃതര്‍ വ്യക്തമാക്കുന്നു.

ഇടയ്‌ക്ക് ഒരു ദിവസം മകനെ കാണാന്‍ ആഗ്രഹമുണ്ടെന്ന് ജിഷ അമ്മയെ അറിയിച്ചു. തുടര്‍ന്ന് കഴിഞ്ഞയാഴ്ച അമ്മ ജിഷയുടെ മകനുമൊത്താണു വന്നതെന്നും ജയില്‍ അധികൃതര്‍ പറയുന്നു .

അതേസമയം ജിഷയുടെ ഭര്‍ത്താവ് ജയിലില്‍ കാണാന്‍ വരാറില്ലെന്നും ജയിലധികൃതര്‍ വ്യക്തമാക്കുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments