
സ്വന്തം ലേഖകൻ
ഇടുക്കി: മൂന്നാറില്‍ 12കാരിയായ ഝാര്‍ഖണ്ഡ് സ്വദേശിനി പീഡനത്തിരയായ സംഭവത്തില്‍ പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സംഭവ ശേഷം ഇവര്‍ ഒളിവിലാണ്. ഝാര്‍ഖണ്ഡ് സ്വദേശി സെലനും ഭാര്യ സുമരി ബര്‍ജോയ്ക്കും ആണ് ലുക്ക് ഔട്ട് നോട്ടീസ് നല്‍കിയിരിക്കുന്നത്.
ചിട്ടിവാര എസ്റ്റേറ്റിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇതരസംസ്ഥാനക്കാരായ സെലന്‍ പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയും ഝാര്‍ഖണ്ഡ് സ്വദേശിനിയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയത്ത് ഝാര്‍ഖണ്ഡ് സ്വദേശിയായ പ്രതി 12 കാരിയെ കാട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടിക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടു.
തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായ വിവരം വീട്ടുകാര്‍ തിരിച്ചറിഞ്ഞത്. ഇതിന് പിന്നാലെ വീട്ടുകാര്‍ മൂന്നാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു
പരാതി നല്‍കാന്‍ പോകുന്നു എന്ന വിവരം അറിഞ്ഞ ഉടന്‍ തന്നെ പ്രതി സ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് സെലനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.