play-sharp-fill
സപ്ലൈകോയിൽ സബ്സിഡി സാധനങ്ങൾ ഇല്ലാത്തതിൽ പ്രതിഷേധിച്ച് വനിതകൾ കപ്പ പുഴുങ്ങി പ്രതിഷേധിച്ചു വേറിട്ട സമരം വെള്ളൂരിൽ

സപ്ലൈകോയിൽ സബ്സിഡി സാധനങ്ങൾ ഇല്ലാത്തതിൽ പ്രതിഷേധിച്ച് വനിതകൾ കപ്പ പുഴുങ്ങി പ്രതിഷേധിച്ചു വേറിട്ട സമരം വെള്ളൂരിൽ

സ്വന്തം ലേഖകൻ

വെള്ളൂർ : സപ്ലൈകോയിൽ അവശ്യസാധനങ്ങൾ ഇല്ലാത്തതിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് വെള്ളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളൂർ സപ്ലൈകോയുടെ മുന്നിൽ കപ്പ പുഴുങ്ങി നാട്ടുകാർക്ക് വിതരണം ചെയ്തുകൊണ്ട് പ്രതിഷേധിച്ചു. നാളുകളായി സബ്സിഡി നിരക്കിൽ ലഭിക്കേണ്ടതായ നിത്യോപയോഗ സാധനങ്ങൾ ഇവിടെയില്ല .മറ്റ് നിത്യോപയോഗ സാധനങ്ങളും കുറഞ്ഞ നിരക്കിൽ ലഭ്യമായതും ഇല്ലാതിരിക്കുകയാണ്.ഈ സാഹചര്യത്തിലാണ് വേറിട്ട സമരവുമായി വനിതാ കോൺഗ്രസ് രംഗത്തു വന്നത്.

നടപടികൾക്കെതിരെയാണ് വ്യത്യസ്തമായ സമരപരിപാടിയുമായി മഹിളാ കോൺഗ്രസ് രംഗത്ത് വന്നത്. സമരപരിപാടി ജില്ലാ പ്രസിഡണ്ട് ബെറ്റി ടോജോ ഉദ്ഘാടനം ചെയ്തു .മണ്ഡലം പ്രസിഡണ്ട് സിന്ധു ബിനോയ് അധ്യക്ഷത വഹിച്ചുകോൺഗ്രസ് തലയോലപ്പറമ്പ് ബ്ലോക്ക് പ്രസിഡണ്ട് എം. കെ ഷിബു മുഖ്യ പ്രസംഗം നടത്തി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുമാരി കരുണാകരൻ, കെ.എസ്. ചന്ദ്രിക, കോൺഗ്രസ് നേതാക്കളായ കുര്യാക്കോസ് തോട്ടത്തിൽ ,എം. ആർ . ഷാജി, സി.ജി ബിനു.വി.സി ജോഷി ,പോൾ സെബാസ്റ്റ്യൻ ,കെ . ആർ .ഗംഗാധരൻ നായർ , ശാലിനി മോഹനൻ സുമ തോമസ്,പി.എസ് ബാബു , കെ.വി. ചന്ദ്രൻ ,പി .കെ രവി ,മനോജ് തൈപ്പറമ്പിൽ ,സിന്ധു ഷാജി,റാഫിയ അസീസ് ,ബോബി സജി ,സുരഭി ഷൈൻ ,മിനി ബിജു ,വത്സല ജോസഫ് , കെ .കെ സുമതി ,എന്നിവർ പ്രസംഗിച്ചു