Spread the love

കൊച്ചി : ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച ചോദ്യങ്ങളോട് കയര്‍ത്ത് നടനും അമ്മ വൈസ് പ്രസിഡന്റമായ ജയന്‍ ചേര്‍ത്തല.

video
play-sharp-fill

വാര്‍ത്താസമ്മേളനം അവസാനിപ്പിച്ച്‌ സംഘടന ഭാരവാഹികള്‍ മടങ്ങുന്നതിനിടെയായിരുന്നു ജയന്‍ ചേര്‍ത്തലയുടെ പ്രതികരണം. ഹേമ കമ്മിറ്റി ചോദ്യം ചോദിക്കുന്നത് ആരോടാണ് എന്നതിന് പ്രസക്തിയുണ്ട്. അമ്മയിലെ 99 ശതമാനം അംഗങ്ങളേയും ഹേമ കമ്മിറ്റി വിളിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അമ്മയിലെ 506 അംഗങ്ങളെ എടുത്തുനോക്കി കഴിഞ്ഞാല്‍ 99 ശതമാനം പേരോടും ഹേമ കമ്മിറ്റി നിങ്ങളെ വിളിച്ചിരുന്നോ എന്ന് ചോദിച്ചപ്പോള്‍ ഇല്ല എന്നാണ് പറഞ്ഞത്. ഹേമ കമ്മിറ്റി എന്തിനാണ് സര്‍ക്കാര്‍ വെച്ചിരിക്കുന്നത്. സിനിമയില്‍ വരുത്തേണ്ട നയം കൊണ്ടുവരുന്നതിന് വേണ്ടി, സിനിമയെ പഠിക്കാന്‍ വേണ്ടിയാണ് ഹേമ കമ്മിറ്റിയെ വെച്ചിരിക്കുന്നത്,’ ജയന്‍ ചേര്‍ത്തല കൂട്ടിച്ചേര്‍ത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാര്‍ത്താസമ്മേളനം അവസാനിപ്പിച്ച്‌ സംഘടന ഭാരവാഹികള്‍ മടങ്ങുന്നതിനിടെയായിരുന്നു ജയന്‍ ചേര്‍ത്തലയുടെ പ്രതികരണം. ഹേമ കമ്മിറ്റി ചോദ്യം ചോദിക്കുന്നത് ആരോടാണ് എന്നതിന് പ്രസക്തിയുണ്ട്. അമ്മയിലെ 99 ശതമാനം അംഗങ്ങളേയും ഹേമ കമ്മിറ്റി വിളിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

 

‘അമ്മയിലെ 506 അംഗങ്ങളെ എടുത്തുനോക്കി കഴിഞ്ഞാല്‍ 99 ശതമാനം പേരോടും ഹേമ കമ്മിറ്റി നിങ്ങളെ വിളിച്ചിരുന്നോ എന്ന് ചോദിച്ചപ്പോള്‍ ഇല്ല എന്നാണ് പറഞ്ഞത്. ഹേമ കമ്മിറ്റി എന്തിനാണ് സര്‍ക്കാര്‍ വെച്ചിരിക്കുന്നത്. സിനിമയില്‍ വരുത്തേണ്ട നയം കൊണ്ടുവരുന്നതിന് വേണ്ടി, സിനിമയെ പഠിക്കാന്‍ വേണ്ടിയാണ് ഹേമ കമ്മിറ്റിയെ വെച്ചിരിക്കുന്നത്,’ ജയന്‍ ചേര്‍ത്തല കൂട്ടിച്ചേര്‍ത്തു.

 

തങ്ങള്‍ക്ക് ആരും പരാതി തന്നിട്ടില്ല എന്നും അമ്മയിലെ അംഗങ്ങള്‍ പരാതിപ്പെട്ടാലല്ലേ തങ്ങള്‍ അറിയുകയുള്ളൂ എന്നും അദ്ദേഹം ചോദിച്ചു. നേരത്തെ വാര്‍ത്താസമ്മേളനത്തിന് തൊട്ടുമുന്‍പ് അമ്മ എപ്പോഴും ഇരക്കൊപ്പമാണെന്നായിരുന്നു ജയന്‍ പറഞ്ഞിരുന്നത്. ഇക്കാര്യത്തില്‍ അമ്മയില്‍ ഭിന്നതയില്ല എന്നും കൃത്യമായ സമയത്ത് നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 

സിനിമ തങ്ങളുടെ ഉപജീവനമാണ് എന്നും സിനിമ മൊത്തത്തില്‍ കുഴപ്പം പിടിച്ച സ്ഥലം അല്ല എന്നും ജയന്‍ ചേര്‍ത്തല പറഞ്ഞിരുന്നു. വേതന ഏകീകരണം സിനിമാ ലോകത്തു അസാധ്യമാണെന്നും ജയന്‍ പറഞ്ഞിരുന്നു. ഡബ്ല്യുസിസിയെ ബഹുമാനിക്കുന്നു എന്നും അവര്‍ കാരണമാണ് റിപ്പോര്‍ട്ട് പുറത്തുവന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 15 അംഗ പവര്‍ ഗ്രൂപ്പ് ഉള്ളതായി അറിയില്ലെന്നും താരം പറഞ്ഞിരുന്നു.

 

നേരത്തെ അമ്മ ജനറല്‍ സെക്രട്ടറി സിദ്ധീഖിന്റെ നേതൃത്വത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലും തങ്ങളുടെ പല അംഗങ്ങളെയും കമ്മിറ്റി മൊഴിയെടുക്കാന്‍ വിളിച്ചില്ല എന്ന് കുറ്റപ്പെടുത്തിയിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും മൂന്നോ നാലോ തവണ കമ്മിറ്റിക്കു മുമ്ബിലെത്തിയിരുന്നു. പ്രതിഫലം സബന്ധിച്ച കാര്യങ്ങളാണ് അവരോട് ചോദിച്ചത് എന്നും സിദ്ധീഖ് വ്യക്തമാക്കി.

 

ചില വിഷയങ്ങളില്‍ ഇടപടുന്നതില്‍ തങ്ങള്‍ക്ക് പരിമിതിയുണ്ടെന്നും തങ്ങള്‍ ഹേമ കമ്മിറ്റിക്കൊപ്പമാണെന്നും സിദ്ധീഖ് പ്രതികരിച്ചു. തെറ്റ് ചെയ്തവര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷിക്കണം. ഒറ്റപ്പെട്ട ഒന്നോ രണ്ടോ സംഭവങ്ങളുടെ പേരില്‍ സിനിമ മേഖലയെ ആകെ കുറ്റപ്പെടുത്തരുത്. ഹേമ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ സ്വാഗതം ചെയ്യുന്നു എന്നും രണ്ട് വര്‍ഷം മുമ്ബ് റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രി സജി ചെറിയാന്‍ വിളിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു