ജവാന്‍ പ്രേമികള്‍ക്ക് ഇനി ഇരട്ടി സന്തോഷം…! ബെവ്‌കോയുടെ പുതിയ ബ്രാന്‍ഡിന്റെ പേരും വിലയും പരമരഹസ്യം; അഞ്ച് ലൈനുകളിലൂടെ ദിവസവും 15,000 കെയ്സ് ഉത്പാദനം
സ്വന്തം ലേഖിക
തിരുവനന്തപുരം: ജവാന്‍ റം പ്രതിദിന ഉത്പാദനം 7000 കെയ്സില്‍ നിന്ന് 15,000 കെയ്സായി ഉയര്‍ത്താനൊരുങ്ങി ബെവ്‌കോ.
തിരുവല്ല വളഞ്ഞവട്ടത്ത് ബെവ്‌കോ ഉടമസ്ഥതയിലുള്ള ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സില്‍ രണ്ട് ലൈനുകള്‍ ( വെള്ളവും നിറവും രുചിയും ചേര്‍ത്ത് സ്പിരിറ്റ് മദ്യമാക്കി കുപ്പികളില്‍ നിറയ്ക്കുന്ന സംവിധാനം) കൂടി ഏപ്രില്‍ 15ന് പ്രവര്‍ത്തനമാരംഭിക്കും. ഒരു ലിറ്റര്‍ ബോട്ടിലിന് 610 രൂപയാണ് വില. 700 രൂപ വിലവരുന്ന ജവാന്‍ പ്രിമിയം ബ്രാന്‍ഡും വിപണിയിലിറക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബെവ്‌കോയുടെ പാലക്കാട്, മലബാര്‍ ഡിസ്റ്റിലറീസും റം ഉത്പാദനം തുടങ്ങും. നേരത്തെ ബ്രാണ്ടിയാണ് ആലോചിച്ചിരുന്നത്.
അഞ്ച് ലൈനുകളില്‍ പ്രതിദിനം 15, 000 കെയ്സാവും ഉത്പാദനം. പുതിയ ബ്രാന്‍ഡിന്റെ പേരും വിലയും രഹസ്യം. ഇവിടത്തെ 110 ല്‍ 86 ഏക്കറാണ് ഡിസ്റ്റിലറിക്കായി ഉപയോഗിക്കുക.
26 ഏക്കര്‍ പഞ്ചായത്തിന്റെ ഉപയോഗത്തിന് നല്‍കും. അഞ്ച് ലൈനുകള്‍ക്കുള്ള 18 കോടി ഉള്‍പ്പെടെ 28 കോടിയാണ് ആകെ ചെലവ്. രണ്ട് യൂണിറ്റുകളും പ്രവര്‍ത്തന സജ്ജമാവുന്നതോടെ സംസ്ഥാനത്ത് പ്രതിദിനം ആവശ്യമായ വിലകുറഞ്ഞ റമ്മിന്റെ പകുതി ഉത്പാദനവും ബെവ്‌കോയ്ക്കാവും.
മലബാര്‍ ഡിസ്റ്റിലറീസിന്റെ സ്ഥലത്താണ് കശുമാവില്‍ നിന്ന് വൈന്‍ നിര്‍മിക്കുന്ന യൂണിറ്റ് തുടങ്ങുക. ടെന്‍ഡര്‍ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുന്ന സ്വകാര്യ സംരംഭകന് ബി.ഒ.ടി അടിസ്ഥാനത്തില്‍ വൈനറി പ്രവര്‍ത്തിപ്പിക്കാം.