
എണ്ണം പറഞ്ഞ രണ്ട് ഗോളുകൾ; പൊരുതിക്കേറി ജപ്പാൻ; ജപ്പാന് മുന്നിൽ വീണു ജർമൻ വന്മത്തിൽ..! ഖത്തറിൽ നിന്നും തേർഡ് ഐ ന്യൂസ് സ്പെഷ്യൽ കറസ്‌പോണ്ടന്റ് ശ്രീകല പ്രസന്നൻ ജപ്പാൻ – ജർമനി മത്സരം വിലയിരുത്തുന്നു
സ്വന്തം ലേഖകൻ
ദോഹ: ഏഷ്യൻ പവർഹൗസായ ജപ്പാന്റെ ടോട്ടൽ ഫുട്ബോളിന് മുന്നിൽ അടിപതറി യൂറോപ്യൻ വമ്പന്മാരായ ജർമനി. ജപ്പാന്റെ പീരങ്കിയുണ്ടകൾക്ക് മുന്നിൽ ജർമൻ വന്മതിൽ തകർന്നടിഞ്ഞത്ത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്.
സുമോ ഗുസ്തിയുടെ പാരമ്പര്യം പേറിയ സാമുറായ് പോരാളികൾക്ക് മുന്നിൽ നാസ്കിതയുടെ പോരാട്ടവീര്യത്തിന് എന്നെന്നേക്കുമായി നാണക്കേട്. ഇത് തിരിച്ചുവരവിന്റെ വിജയം. ഈ ലോകകപ്പ് ഏഷ്യൻ രാജ്യങ്ങളുടെ തേരോട്ടത്തിന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യം ഞെട്ടിച്ചത് സൗദി, അത് സാക്ഷാൽ അർജന്റീനയെ. ഇപ്പോൾ ഞെട്ടിച്ചത് ജപ്പാൻ, അത് പവർ പാക്കഡ് ഫുട്ബോളിന്റെ സർവകലാശാലയായ ജർമനിയെ. അതേ, ഏഷ്യൻ ഫുട്ബാൾ മാമാങ്കം പൂത്തുലയുകയാണ്. ഏഷ്യൻ വൻകരയുടെ മുന്നേറ്റത്തിലൂടെ..
Third Eye News Live
0