
ജലജീവൻ മിഷൻ പദ്ധതിക്ക് തുടക്കമായി
സ്വന്തം ലേഖകൻ
ഇടുക്കി: ജില്ലയിൽ ജല ജീവൻ മിഷൻ പദ്ധതിക്ക് തുടക്കമായി. ശുദ്ധമായ കുടിവെള്ളം ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഏകോപന സമിതി യോഗം ജില്ലാ കളക്ടർ എച്ച് ദിനേശിന്റെ അദ്ധ്യക്ഷതയിൽ കളക്ട്രേറ്റിൽ ചേർന്നു. എംപി ഡീൻ കുര്യക്കോസ് യോഗത്തിന് നേതൃത്വം നൽകി.
കേന്ദ്ര- സംസ്ഥാന സർക്കാരുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി ജന പങ്കാളിത്തത്തോടെ നടത്തുന്ന പദ്ധതിയിലൂടെ ഗ്രാമീണ മേഖലയിലെ മുഴുവൻ വീടുകളിലും ഗുമ നിലവാരമുള്ള കുടിവെള്ളം ലഭ്യമാക്കും. ജില്ലയിലെ 32 പഞ്ചായത്തുകളിലാണ് പദ്ധതി ആദ്യം നടപ്പിലാക്കുക. യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ പ്രിയ, സൂപ്രണ്ടന്റ് എഞ്ചിനീയർ അനിൽ കുമാർ, എക്സിക്യൂട്ടീവ് എഞ്ചിനീയർ അനിരുദ്ധൻ, ജില്ലാ തല ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0