video
play-sharp-fill

ജെയ്ക് സി തോമസ് വിവാഹിതനായി ;വധുവരന്മാരെ വേദിയിലേക്ക് ആനയിച്ച് മുഖ്യമന്ത്രി ; ബന്ധുക്കളെ സ്വാഗതം ചെയ്തത് വി.എൻ. വാസവൻ ; പരസ്പരം റോസാപ്പൂ ഹാരങ്ങൾ അണിയിച്ച് ലളിതമായ ചടങ്ങുകൾ

ജെയ്ക് സി തോമസ് വിവാഹിതനായി ;വധുവരന്മാരെ വേദിയിലേക്ക് ആനയിച്ച് മുഖ്യമന്ത്രി ; ബന്ധുക്കളെ സ്വാഗതം ചെയ്തത് വി.എൻ. വാസവൻ ; പരസ്പരം റോസാപ്പൂ ഹാരങ്ങൾ അണിയിച്ച് ലളിതമായ ചടങ്ങുകൾ

Spread the love

 

സ്വന്തം ലേഖിക

കോട്ടയം: സിപിഎമ്മിന്റെ യുവ നേതാവ് ജെയ്ക്ക് സി തോമസ് വിവാഹിതനായി. കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. ചെങ്ങളം സ്രാമ്പിക്കൽ എസ്.ജെ.തോമസിന്റെയും, ലീനാ തോമസിന്റെയും മകളായ ഗീതു തോമസ് ആണ് ജെയ്ക്കിന്റെ വധു. മുഖ്യമന്ത്രി പിണറായി വിജയൻ, കോട്ടയം ജില്ലാ സെക്രട്ടറി വിഎൻ വാസവൻ, പി ജയരാജൻ, മറ്റ് സിപിഎം ഡിവൈഎഫ്ഐ നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ലളിതമായ വിവാഹ ചടങ്ങുകളായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനാണ് വധൂ വരന്മാരെ വേദിയിലേക്ക് ആനയിച്ചത്. സിപിഎം ജില്ലാ സെക്രട്ടറി വി എൻ വാസവനാണ് ഇരുവരുടേയും ബന്ധുക്കളെ വേദിയിലേക്ക് സ്വാഗതം ചെയ്തത്.മതപരമായ ചടങ്ങുകൾ ഒന്നുമില്ലാതെ, അതിലളിതമായിട്ടായിരുന്നു വിവാഹച്ചടങ്ങുകൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാതാപിതാക്കൾ എടുത്ത് നൽകിയ ചുവന്ന ഹാരം ഇരുവരും അണിയിച്ച് ലളിതമായ വിവാഹച്ചടങ്ങ് അഞ്ച് മിനിറ്റിനുള്ളിൽ അവസാനിച്ചു. തുടർന്ന് അതിഥികൾക്ക് കഴിക്കാൻ കാപ്പിയും കേക്ക് പീസും.

വെള്ള മുണ്ടും വെള്ള ഷർട്ടുമായിരുന്നു ജെയ്ക്കിന്റെ വേഷം. ചുവന്ന സാരിയും ബ്ലൗസുമണിഞ്ഞ് വലിയം ആഢംബരമൊന്നുമില്ലാതെ ഒരു നെക്ലെസ് മാത്രമണിഞ്ഞാണ് ഗീതു എത്തിയത്. പിന്നീട് റോസാപ്പൂക്കൾ കൊണ്ടുള്ള ഹാരം വധൂവരന്മാർ പരസ്പരം അണിയിച്ചു. ഇത്തരത്തിൽ ലളിതമായ ചടങ്ങുകളാണ് പാർട്ടി നടത്തിയ വിവാഹത്തിൽ സംഘടിപ്പിച്ചത്.വിവാഹത്തിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തുനിന്നും 2000 ത്തോളം അതിഥികൾ പങ്കെടുത്തു.

നേരത്തെ ജെയ്ക്കിന്റെ വിവാഹ ക്ഷണക്കത്ത് ഉൾപ്പടെ തയ്യാറാക്കിയതും പാർട്ടിയായിരുന്നു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീമും, സിപിഎം ജില്ലാ സെക്രട്ടറി വി.എൻ.വാസവനുമാണ് വിവാഹച്ചടങ്ങിലേക്ക് സഖാക്കളെ ക്ഷണിച്ചത്.

മണർകാട് ചിറയിൽ പരേതനായ എം ടി. തോമസിന്റെയും അന്നമ്മ തോമസിന്റെയും മകനാണ് ജെയ്ക്ക്.