മുണ്ടക്കയം സെൻ്റ് മേരീസ് പള്ളിയിൽ ജെ. ജെ.മർഫിയുടെ 67-ാം ചരമവാർഷികദിനം ആചരിച്ചു

Spread the love

കോട്ടയം : ജെ. ജെ.മർഫിയുടെ 67-ാം ചരമവാർഷികദിനം ആചരിച്ചു. മുണ്ടക്കയം സെൻ്റ് മേരീസ് പള്ളിയിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ വികാരി ഫാ. ടോം ജോസ് അദ്ധ്യക്ഷതവഹിച്ചു. കേരളാ ലാറ്റിൻ കാത്തലിക്കു അസോസിയേഷൻ വിജയപുരം രൂപതാ പ്രസിഡൻ്റ് എബി കുന്നേ പറമ്പിൽ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു.

video
play-sharp-fill

യോഗത്തിൽ കേരളാ പ്ളാൻ്റേഷൻ കോർപ്പറഷൻ ചെയർമാൻ ഓ.പി.എ .സലാം മുഖ്യപ്രഭാഷണം നടത്തി. ഇടവകസമിതി സെക്രട്ടറി റെജി ചാക്കോ പുത്തൻപുരയ്ക്കൽ, അഡ്വ : റെമിൻ രാജൻ, റോയി കപ്പലുമാക്കൽ, എന്നിവർ സംസാരിച്ചു.

സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തികളായ എം.ജി രാജു, ടി.കെ. ശിവൻ ,  കെ  എസ്. രാജു, സിജോ കൈതമറ്റം, ചാർളി കോശി, എം.വി. വർക്കി, റോയി ചാക്കോ, നെജീബ്, ഷാജി തട്ടാംപറമ്പിൽ,മാത്തച്ചൻ കരിപ്പാപ്പറമ്പിൽ, ജോയി പുരയിടം എന്നിവർ സംബന്ധിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നു കെ എൽ സി എ, കെ സി വൈ എം  പ്രവർത്തകർ നടത്തിയ വാഹന റാലി അദ്ദേഹത്തിൻ്റെ സ്മൃതി മണ്ഡപമായ ഏന്തയാറിലെ മാത്തുമലയിലെത്തി പ്രാർത്ഥന നടത്തി.