ഇതാണ് നരേന്ദ്ര മോദി;പ്രഭാത സവാരിക്കിടെ കടൽ തീരത്തെ മാലിന്യങ്ങൾ നീക്കം ചെയ്യുന്ന വീഡിയോ വൈറൽ

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ചെന്നൈ: ചൈനീസ് പ്രസിഡന്റുമായി നടക്കുന്ന ഉച്ചകോടിക്കായി മഹാബലിപുരത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. പ്രഭാത സവാരിക്കിടെ മഹാബലിപുരത്തെ കടൽത്തീരത്ത് നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യുന്ന മോദിയാണ് വീഡിയോയിലുള്ളത്.

പ്രധാനമന്ത്രി തന്നെയാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. 30 മിനിറ്റോളം കടൽത്തീരത്ത് ചെലവഴിച്ച അദ്ദേഹം കയ്യിലുള്ള പ്ലാസ്റ്റിക് സഞ്ചിയിലേക്കാണ് മാലിന്യങ്ങൾ ശേഖരിക്കുന്നത്. പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കണമെന്നും, താൻ താമസിക്കുന്ന ഹോട്ടലിലെ ജയരാജ് എന്ന ജീവനക്കാരന് മാലിന്യങ്ങൾ നിറച്ച സഞ്ചി കൈമാറിയതായും വീഡിയോയ്‌ക്കൊപ്പം അദ്ദേഹം കുറിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടൽത്തീരത്തുകൂടി നടക്കുകയും,പാറപ്പുറത്ത് ഇരിക്കുകയുമൊക്കെ ചെയ്യുന്ന തന്റെ ചിത്രങ്ങളും മോദി ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഇന്ത്യ- ചൈന ഉച്ചകോടിക്കായി കഴിഞ്ഞദിവസം മഹാബലിപുരത്തെത്തിയ ചൈനീസ് പ്രസിഡന്റ് ഷി ജിം പിംഗിനെ മോദി ഷർട്ടും മുണ്ടും ചുമലിൽ ഉത്തരീയവും ധരിച്ചാണ് സ്വീകരിച്ചത്. യുനെസ്‌കോ പൈതൃക പട്ടികയിലടം നേടിയിട്ടുള്ള മഹാബലിപുരത്തെ കാഴ്ചകൾ ഓരോന്നായി മോദി ഷി ജിം പിംഗിനെ ചുറ്റി നടന്നു കാണിച്ചു. മഹാബലിപുരത്തെ താജ് കടലോര ഹോട്ടലിലാണ് ഇരു നേതാക്കളുടെയും താമസം.