Spread the love

കെ.കെ രമയ്ക്കെതിരായ മണിയുടെ പരാമർശം പാടില്ലായിരുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. എം.എം. മണിയെ നന്നാക്കാൻ ശ്രമിക്കുന്നത് ഇലക്ട്രിക് പോസ്റ്റിന് വെള്ളം ഒഴിക്കുന്നതിന് തുല്യമാണെന്നും എം.എം.മണി ദിവസേന മാലിന്യ ജൽപനം നടത്തുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു. രമയ്ക്കെതിരെ എം എം മണി നടത്തിയ പ്രസ്താവന നിലവാരം കുറഞ്ഞതാണെന്നും അന്യായമാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

video
play-sharp-fill

കെ കെ രമയ്ക്കെതിരായ പ്രസ്താവന മണി പിൻവലിച്ച് മാപ്പ് പറയണമെന്നും സുരേന്ദ്രൻ പറഞ്ഞു. തെറ്റ് ചെയ്താൽ ഖേദം പ്രകടിപ്പിക്കാനുള്ള മനഃസാക്ഷിയില്ലാത്ത ആളാണ് എം എം മണിയെന്നും സുരേന്ദ്രൻ പരിഹസിച്ചു.