
വാഷിംഗ്ടൺ/ടെഹ്‌റാൻ: ഇറാന്‍റെ എണ്ണക്കയറ്റുമതിയുടെ സിരാകേന്ദ്രമായ ഖാർഗ് ദ്വീപിൽ അമേരിക്കൻ സൈന്യം വൻ വ്യോമാക്രമണം നടത്തി.
എന്നാൽ, എണ്ണ ശുദ്ധീകരണ ശാലകളെ ബാധിച്ചില്ലെന്ന് ഇറാനും അറിയിച്ചു. ഇറാന്റെ എണ്ണക്കയറ്റുമതിയുടെ ജീവനാഡിയായ ഖാർഗ് ദ്വീപിന് നേരെ അമേരിക്കൻ സൈന്യം ആദ്യമായിട്ടാണ് ആക്രമണം നടത്തുന്നത്. യുദ്ധം ആരംഭിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും ഇതുവരെ ഖാർഗ് ദ്വീപ് അമേരിക്ക ലക്ഷ്യം വെച്ചിരുന്നില്ല.
ഇറാന്‍റെ ക്രൂഡ് ഓയിൽ കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്ന തന്ത്രപ്രധാന ദ്വീപാണ് ഖാർഗ്. ദ്വീപിനെ ആക്രമിച്ചാൽ ആഗോളതലത്തിൽ ക്രൂഡ് വിതരണം താറുമാറാകുമെന്ന ആശങ്കയാണ് ഇത്രയും കാലം ആക്രമിക്കുന്നതിൽ നിന്ന് അമേരിക്കയെ വിലക്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, ദ്വീപിലെ 90-ലധികം സൈനിക കേന്ദ്രങ്ങൾ തകർത്തതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാന്‍റെ നാവിക മൈനുകൾ സൂക്ഷിച്ചിരുന്ന സംഭരണശാലകൾ, മിസൈൽ ബങ്കറുകൾ, അത്യാധുനിക റഡാർ സംവിധാനങ്ങൾ എന്നിവയാണ് അമേരിക്കൻ യുദ്ധവിമാനങ്ങൾ തകർത്തതെന്ന് അവകാശപ്പെട്ടു.







