video
play-sharp-fill

അമേരിക്ക- ഇറാൻ സംഘർഷം : ഇന്ത്യക്കാർ ഇറാഖിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

അമേരിക്ക- ഇറാൻ സംഘർഷം : ഇന്ത്യക്കാർ ഇറാഖിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

Spread the love

 

സ്വന്തം ലേഖകൻ

ന്യൂഡൽഹി: അമേരിക്ക- ഇറാൻ സംഘർഷം കണക്കിലെടുത്ത് ഇന്ത്യക്കാർ ഇറാഖിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നിർദേശിച്ചു. ഇറാഖിലുള്ള ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്നും അത്യാവശ്യമില്ലെങ്കിൽ ഇറാഖിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ഇറാഖിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ഇന്ത്യക്കാർ യാത്രകൾ ഒഴിവാക്കണം. ബാഗ്ദാദിലെ എംബസിയും എർബിലിലെ കോൺസുലേറ്റും സാധാരണരീതിയിൽ പ്രവർത്തിക്കുമെന്നും രവീഷ് കുമാർ വ്യക്തമാക്കി. 25,000 ഓളം ഇന്ത്യക്കാരാണ് ഇറാഖിൽ ജോലി ചെയ്യുന്നതെന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group