Friday, April 24, 2026

തബ്‌രിസ് മേഖലയിൽ ഇസ്രയേലിന്റെ യുദ്ധവിമാനം എഫ് 35 വെടിവച്ചിട്ടെന്ന് ഇറാന്‍; ഇസ്രയേൽ ആക്രമണത്തിൽ അഞ്ച് ഇന്ത്യൻ വിദ്യാർഥികൾക്ക് പരുക്ക്

Spread the love

ടെഹ്റാൻ: ഇസ്രയേലിന്റെ എഫ് 35 യുദ്ധവിമാനം തബ്‌രിസ് മേഖലയിൽ വെടിവച്ചിട്ടെന്ന് അവകാശപ്പെട്ട് ഇറാൻ. ഇസ്രയേലിലേക്ക് ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ വൈദ്യുതി നിലയങ്ങൾക്ക് കേടു സംഭവിച്ചു. ഹൈഫയിലെ ബസാൻ റിഫൈനറിയിൽ 3 തൊഴിലാളികൾ കൊല്ലപ്പെട്ടു. വടക്കൻ ഇസ്രയേലിൽ അപായ മുന്നറിയിപ്പ് നൽകി.

video
play-sharp-fill

ടെഹ്റാൻ യൂണിവേഴ്സിറ്റി മെഡിക്കൽ സയൻസസിന്റെ കെട്ടിടത്തിനുനേരെയുള്ള ഇസ്രയേൽ മിസൈൽ ആക്രമണത്തിൽ 5 ഇന്ത്യൻ വിദ്യാർഥികൾക്കു നിസ്സാര പരുക്കേറ്റു. ടെഹ്റാനിലെ വിദ്യാർഥികളടക്കമുള്ള ഇന്ത്യക്കാർ തെക്കൻ നഗരമായ ക്വോമിലേക്കു മാറണമെന്ന് എംബസി നിർദേശിച്ചു.

 

ടെൽ അവീവിൽ നിന്നു ജനങ്ങൾ പിന്മാറണമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. പിന്നാലെ ടെൽ അവീവിലും ഹൈഫയിലും മിസൈൽ, ‍‌‍‍‌‍ഡ്രോൺ ആക്രമണം നടത്തിയെന്ന് ഇറാൻ ദേശീയ ടെലിവിഷൻ അവകാശപ്പെട്ടു. ദക്ഷിണ ഇറാനിലെ എണ്ണപ്പാടം ആക്രമിക്കാനുള്ള ഇസ്രയേൽ നീക്കം ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർത്തെന്ന് ഇറാനിയൻ വെബ്‌സൈറ്റ് റിപ്പോർട്ടു ചെയ്‌തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോകത്തെ ഏറ്റവും വലിയ എണ്ണപ്പാടം ശനിയാഴ്ച ഇസ്രയേൽ ആക്രമിച്ചതിനെ തുടർന്ന് വാതക ഉത്പാദനം ഭാഗീകമായി നിർത്തിവച്ചിരുന്നു.