
ടെഹ്‌റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക-നയതന്ത്ര സംഘർഷങ്ങള്‍ പുതിയ തലത്തിലേക്ക് കടക്കുന്നു.
സമാധാനപരമായ മാർഗങ്ങളിലൂടെയോ അല്ലെങ്കില്‍ സൈനിക നീക്കത്തിലൂടെയോ ഇറാനുമേല്‍ അമേരിക്ക വിജയം കൈവരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി.
ഇറാനെതിരെയുള്ള നാവിക ഉപരോധം പൂർണ വിജയമാണെന്നും യുദ്ധം അവസാനിക്കുന്നതോടെ ആഗോള വിപണിയില്‍ എണ്ണവില ഗണ്യമായി കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇറാൻ യുദ്ധം മൂലമുണ്ടായ കടുത്ത സാമ്പത്തിക പ്രത്യാഘാതങ്ങള്‍ അമേരിക്കയില്‍ ആഭ്യന്തര പ്രതിഷേധങ്ങള്‍ക്ക് വഴിതെളിച്ചിട്ടുണ്ട്. രാജ്യത്ത് ഉപഭോക്തൃ വില സൂചിക ഗണ്യമായി ഉയർന്നതോടെ ജനജീവിതം ദുസഹമായിരിക്കുകയാണ്.
യുദ്ധം അവസാനിപ്പിക്കണമെന്നും വിലക്കയറ്റം നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ട് ട്രംപ് ഭരണകൂടത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുകയാണ്. ഇതിനിടെ, വ്യാപാര ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും നിർണായക ചർച്ചകള്‍ക്കുമായി ട്രംപ് ഇന്ന് മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ചൈനയിലേക്ക് തിരിക്കും.







