Spread the love

മുംബയ്: ഐപിഎല്ലിലെ നിര്‍ണായക മത്സരത്തില്‍ മുംബയ് ഇന്ത്യന്‍സിനെ തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ് പ്ലേഓഫില്‍.

video
play-sharp-fill

മുംബൈ, വാംഖഡെ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനെത്തിയ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സാണ് നേടിതയത്.

മറുപടി ബാറ്റിംഗില്‍ മുംബൈക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുക്കാനാണ് സാധിച്ചത്. മൂന്ന് വിക്കറ്റ് നേടിയ ജോഫ്ര ആര്‍ച്ചറാണ് മുംബൈയെ തകര്‍ത്തത്. നേരത്തെ ബാറ്റിംഗിലും ആര്‍ച്ചര്‍ (15 പന്തില്‍ 32) മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

14 മത്സരങ്ങളില്‍ 16 പോയിന്റുമായി നാലാമതായിട്ടാണ് രാജസ്ഥാന്‍ പ്ലേ ഓഫിന് യോഗ്യത നേടിയത്. രാജസ്ഥാന്റെ വരവോടെ പഞ്ചാബ് കിംഗ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നിവര്‍ പുറത്തായി. ബുധനാഴ്ച്ച നടക്കുന്ന എലിമിനേറ്ററില്‍ രാജസ്ഥാന്‍,

മൂന്നാം സ്ഥാനക്കാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. ചൊവ്വാഴ്ച്ച ആദ്യ ക്വാളിഫയറില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, ഗുജറാത്ത് ടൈറ്റന്‍സുമായി കളിക്കും.

രാജസ്ഥാനെതിരെ മുംബൈ നിരയില്‍ സൂര്യകുമാര്‍ യാദവ് (42 പന്തില്‍ 60) മാത്രമാണ് പൊരുതിയത്. വില്‍ ജാക്‌സ് (18 പന്തില്‍ 33), ഹാര്‍ദിക് പാണ്ഡ്യ (15 പന്തില്‍ 34) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

റ്യാന്‍ റിക്കിള്‍ട്ടണ്‍ (12), ഷാര്‍ദുല്‍ താക്കൂര്‍ (10) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. രോഹിത് ശര്‍മ സംപൂജ്യനായി മടങ്ങി. നമന്‍ ധിര്‍ (6), തിലക് വര്‍മ (3), കോര്‍ബിന്‍ ബോഷ് (2), ദീപക് ചാഹര്‍ (8) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. അല്ല ഗസര്‍ഫാര്‍ (2), ഷാര്‍ദുലിനൊപ്പം പുറത്താവാതെ നിന്നു.