Spread the love

റായ്പൂര്‍: തുടര്‍ച്ചയായ രണ്ട് ഡക്കുകള്‍ക്ക് ശേഷം സെഞ്ചുറിയുമായി വിരാട് കോലി ഒരിക്കല്‍ കൂടി ചേസ് മാസ്റ്ററായപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു 16 പോയിന്‍റുമായി പ്ലേ ഓഫിനരികിലെത്തി.

video
play-sharp-fill

ആദ്യം ബാറ്റ് ചെയ്ത് കൊല്‍ക്കത്ത ഉയര്‍ത്തിയ 193 റണ്‍സ് വിജയലക്ഷ്യം വിരാട് കോലിയുടെ അപരാജിത സെഞ്ചുറിയുടെ കരുത്തില്‍ ആര്‍സിബി 19.1 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.

10 ഫോറും മൂന്ന് സിക്സും പറത്തി 58 പന്തില്‍ സെഞ്ചുറി തികച്ച കോലി 60 പന്തില്‍ 105 റണ്‍സുമായി പുറത്താകാതെ നിന്നു.11 ഫോറും 3 സിക്സും അടങ്ങുന്നതാണ് കോലിയുടെ ഇന്നിംഗ്സ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഐപിഎല്ലില്‍ കോലിയുടെ ഒമ്പതാം സെഞ്ചുറിയാണിത്. ജയത്തോടെ ആര്‍സിബി 16 പോയിന്‍റും മികച്ച നെറ്റ് റണ്‍റേറ്റുമായി(+1.053) ഗുജറാത്തിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ എട്ടാം സ്ഥാനത്ത് തുടരുന്ന കൊല്‍ക്കത്തയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ മങ്ങി.

തുടര്‍ച്ചയായ നാലു ജയങ്ങള്‍ക്കുശേഷമാണ് കൊല്‍ക്കത്ത തോല്‍വി അറിഞ്ഞത്. സ്കോര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 20 ഓവറില്‍ 192-4, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു 19.1 ഓവറില്‍ 194-4.