
മുല്ലാര്‍പൂര്‍: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിന്റെ അപരാജിത കുതിപ്പ് തുടരുന്നു.
ഇന്നലെ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ 54 റണ്‍സിന് പരാജയപ്പെടുത്തിയ ശ്രേയസ് അയ്യരും സംഘവും പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.
മുല്ലാന്‍പൂരില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പഞ്ചാബ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സാണ് നേടിയത്. പ്രിയാന്‍ഷ് ആര്യ (37 പന്തില്‍ 93), കൂപ്പര്‍ കൊനോലി (46 പന്തില്‍ 87) . ഇന്നിംഗ്‌സുകളാണ് പഞ്ചാബിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മറുപടി ബാറ്റിംഗില്‍ ലക്‌നൗവിന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുക്കാനാണ് സാധിച്ചത്. ഭേദപ്പെട്ട തുടക്കമായിരുന്നു ലക്‌നൗവിന്. ഒന്നാം വിക്കറ്റില്‍ മിച്ചല്‍ മാര്‍ഷ് (40) – ആയുഷ് ബദോനി (35) സഖ്യം 61 റണ്‍സ് അടിച്ചെടുത്തു.
ബദോനിയെ പുറത്താക്കി വിജയകുമാര്‍ വൈശാഖാണ് പഞ്ചാബിന് ബ്രേക്ക് ത്രൂ നല്‍കുന്നത്. തുടര്‍ന്ന് മാര്‍ഷ് – റിഷബ് പന്ത് (23 പന്തില്‍ 43) സഖ്യം 48 റണ്‍സും ചേര്‍ത്തു.
എന്നാല്‍ ഇരുവരും പുറത്തായ ശേഷം ലക്‌നൗവിന്റെ പ്രതീക്ഷകളും അവസാനിച്ചു. നിക്കോളാസ് പുരാന് (9) തിളങ്ങാന്‍ സാധിച്ചില്ല. ഇതോടെ നാലിന് 139 എന്ന നിലയിലായി ലക്‌നൗ. പിന്നീട് എയ്ഡന്‍ മാര്‍ക്രമിന്‍റെ (42) ഇന്നിംഗ്സ് തോല്‍വിഭാരം കുറയ്ക്കാന്‍ സഹായിച്ചു. മുകുള്‍ ചൗധരി (21), ഹിമ്മത് സിംഗ് (01) പുറത്താവാതെ നിന്നു.



