Spread the love

ഹൈദരാബാദ്: ഐപിഎല്‍ സീസണില്‍ ആദ്യ ജയവുമായി ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്.

video
play-sharp-fill

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ അഞ്ച് വിക്കറ്റുകള്‍ക്കാണ് ലക്‌നൗ പരാജയപ്പെടുത്തിയത്. 157 റണ്‍സ് വിജയലക്ഷ്യം ഒരു വിക്കറ്റ് ബാ്ക്കി നില്‍ക്കെയാണ് ലക്‌നൗ മറികടന്നത്.

രണ്ട് മത്സരങ്ങളില്‍ നിന്ന് ടീമിന്റെ ആദ്യ ജയമാണിത്. മറുവശത്ത് മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഹൈദരാബാദിന് രണ്ട് തോല്‍വിയും ഒരു ജയവുമാണുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിജയലക്ഷ്യം പിന്തുടര്‍ന്ന ലക്‌നൗവിനായി ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രം 45(27), മിച്ചല്‍ മാര്‍ഷ് 14(12), ആയുഷ് ബദോനി 12(9), നിക്കോളാസ് പൂരന്‍ 1(4), അബ്ദുള്‍ സമദ് 16(12) രണ്‍സ് വീതം നേടി. അര്‍ദ്ധ സെഞ്ച്വറി നേടി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ റിഷഭ് പന്ത് 68(50) ആണ് ലക്‌നൗവിന്റെ ടോപ് സ്‌കോറര്‍. ഒമ്പത് ബൗണ്ടറികളുടെ അകമ്പടിയോടെയാണ് പന്ത് അര്‍ദ്ധസെഞ്ച്വറി നേടിയത്.

മുകുള്‍ ചൗധരി 2*(5) ക്യാപ്റ്റന് ഒപ്പം പുറത്താകാതെ നിന്നു. ഹൈദരാബാദിനായി ഹര്‍ഷ് ദൂബെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ എഹ്‌സാന്‍ മലിംഗ്, ശിവാംഗ് കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.