Spread the love

കോട്ടയം: ജില്ലയിൽ വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (ജനറൽ, ബൈ ട്രാൻസ്ഫർ, എൻ.സി.എ) തസ്തികകളിലേക്കുള്ള (കാറ്റഗറി നമ്പർ 211/2025, 213/2025, 250/2025) കായികക്ഷമതാ പരിശോധന (എൻഡ്യൂറൻസ് ടെസ്റ്റ്) മേയ് 19 മുതൽ 22 വരെ ഏറ്റുമാനൂർ-മണർകാട് ബൈപാസ് റോഡിൽ നടക്കും.

video
play-sharp-fill

ചെറുവാണ്ടൂർ ജംഗ്ഷൻ മുതൽ പേരൂർ സെന്റ് സെബാസ്റ്റ്യൻസ് ക്നാനായ കത്തോലിക്കാ പള്ളിക്ക് സമീപം കരിമ്പനത്തു പാലം വരെയുള്ള രണ്ടു കിലോമീറ്റർ ദൂരത്തിലാണ് പരീക്ഷ നടത്തുക.

ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ www.keralapsc.gov.in ൽ നിന്ന് അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവ സഹിതം അഡ്മിഷൻ ടിക്കറ്റിൽ നിർദേശിച്ചിരിക്കുന്ന പരീക്ഷാകേന്ദ്രത്തിൽ രാവിലെ 5.15ന് എത്തണമെന്ന് പി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group