യുവതിയെ പീഡിപ്പിച്ചശേഷം വിദേശത്തേക്കു കടന്ന പ്രതി മുസഫറലി ഇന്‍റര്‍പോളിന്‍റെ സഹായത്തോടെ പിടിയില്‍

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കാസര്‍കോട്: യുവതിയെ പീഡിപ്പിച്ചശേഷം വിദേശത്തേക്കു കടന്ന പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. കാസര്‍കോട് കലയറ അറയങ്ങാടി സ്വദേശി മുസഫറലി മടമ്പിലത്തിനെ(23)യാണ് ഇന്‍റര്‍പോളിന്‍റെ സഹായത്തോടെ ഹോസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തത്.

2018ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വിദേശത്തേക്കു കടന്ന മുസഫറലിക്കായി ഇന്‍റര്‍പോള്‍ റെഡ് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ മുസഫറലിയെ യുഎഇ പോലീസ് പിടികൂടുകയായിരുന്നു. വിവരം സ്റ്റേറ്റ് ഇന്‍റര്‍പോള്‍ ലെയിസണ്‍ ഓഫിസര്‍ കൂടിയായ ഐജി സ്പര്‍ജന്‍കുമാറിനെ അറിയിച്ചതോടെ പ്രതിയുടെ അറസ്റ്റിന് വഴി തെളിയുകയായിരുന്നു. ഇന്ത്യന്‍ കോണ്‍സുലേറ്റ് വഴി ഡല്‍ഹിയില്‍ എത്തിച്ച പ്രതിയെ ഹോസ്ദുര്‍ഗ് പോലീസ് ഡല്‍ഹിലെത്തി അറസ്റ്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group