play-sharp-fill
‘ചുരുളി’ ;  തെറി വിളികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുമ്പോൾ സംവിധായകന്‍ മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിൽ

‘ചുരുളി’ ; തെറി വിളികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുമ്പോൾ സംവിധായകന്‍ മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിൽ

സ്വന്തം ലേഖകൻ

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് സോണി ലൈവില്‍ റിലീസായ ചിത്രം ‘ചുരുളി’ വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ചിത്രത്തിലെ തെറി വിളികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുമ്പോൾ മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് സംവിധായകന്‍. മമ്മൂട്ടി നായകനാകുന്ന ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വിവാദങ്ങളില്‍ സംവിധായകന്‍ പ്രതികരണങ്ങള്‍ ഒന്നും നടത്തിയിരുന്നില്ല.

സിനിമയുടെ ചിത്രീകരണം തമിഴ് നാട്ടില്‍ പുരോഗമിക്കുകയാണ്. പൂര്‍ണമായും തമിഴ് നാട്ടില്‍ ഷൂട്ട് നടക്കുന്ന ചിത്രം മലയാളത്തിലും തമിഴിലും ആയാണ് ഒരുങ്ങുന്നത്. മമ്മൂട്ടി കമ്ബനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. പുതിയ ബാനറിന്റെ ആദ്യ നിര്‍മ്മാണ സംരംഭം കൂടെയാണ് നന്‍പകല്‍ നേരത്ത് മയക്കം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലിജോയുടെ കഥയ്ക്ക് എസ് ഹരീഷാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. പേരന്‍പ്, പുഴു എന്നീ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച തേനി ഈശ്വരനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.