play-sharp-fill
വ്യവസായ മന്ത്രി കൊല്ലത്ത് എത്തിയിട്ടും ആലപ്പാട് സന്ദർശിക്കാതെ….

വ്യവസായ മന്ത്രി കൊല്ലത്ത് എത്തിയിട്ടും ആലപ്പാട് സന്ദർശിക്കാതെ….

സ്വന്തം ലേഖകൻ

കൊല്ലം: കൊല്ലത്ത് പൊതുപരിപാടികളിൽ പങ്കെടുത്തിട്ടും ആലപ്പാട് സന്ദർശിക്കാതെ വ്യവസായമന്ത്രി. പ്രശ്‌നം പരിഹരിക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെ ആഗ്രഹമെന്നും അടുത്ത ദിവസം തന്നെ ആലപ്പാട് സന്ദർശിക്കുമെന്നും ഇ.പി.ജയരാജൻ പ്രതികരിച്ചു.

ദേശീയ ജൂനിയർ വനിതാ ഹോക്കി ചാംപ്യൻഷിപ്പ് ഉദ്ഘാടനമായിരുന്നു വ്യവസായമന്ത്രിയുടെ ജില്ലയിലെ പ്രധാന പരിപാടി. ചടങ്ങിൽ അധ്യക്ഷത വഹിച്ച ശേഷം ഇഞ്ചവിളയിലേക്ക് പോയ മന്ത്രി വയോജന മന്ദിരത്തിന്റെ ഉദ്ഘാടനവും നിർവഹിച്ചു. കുരീപ്പുഴയിൽ ഒരു പാർട്ടി പരിപാടിയിലും പങ്കെടുത്ത ശേഷമാണു ഇ.പി.ജയരാജൻ മടങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group